Latest NewsKeralaNews

ഹെല്‍മറ്റ് ധരിക്കാത്തതിന് യുവാവിന്റെ കരണത്തടിച്ച് പൊലീസ്; ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റിയതായി പരാതി

കോഴിക്കോട് : അമ്മയ്ക്ക് മരുന്നുവാങ്ങാന്‍ പോയ യുവാവിനെ ഹെൽമറ്റ് വേട്ടയുടെ പേരിൽ പോലീസ് മർദ്ദിച്ചതായി പരാതി . ചേലക്കാട് സ്വദേശി മലയില്‍ രജിലേഷിനാണ് മര്‍ദനമേറ്റത്. നാദാപുരം കല്ലാച്ചിയില്‍ വച്ചാണ് സംഭവം . അമ്മയ്ക്ക് മരുന്നുവാങ്ങാന്‍ പോയ രജിലേഷിനെ ഹെൽമറ്റ് വച്ചില്ലെന്ന കാരണത്താൽ പോലീസ് തടഞ്ഞ് നിർത്തുകയായിരുന്നു .

കൈവശം പണമില്ലെന്നും , അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പോകുകയാണെന്നും രജിലേഷ് പോലീസുകാരോട് പറഞ്ഞിരുന്നു . അഞ്ഞൂറ് രൂപ പിഴ പിന്നീട് കൊണ്ടുവന്ന് അടയ്ക്കാമെന്നും അറിയിച്ചെങ്കിലും ബലം പ്രയോഗിച്ച് പോലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നുവെന്നും രജിലേഷ് പറയുന്നു.

Read Also  :  ചെറുപ്പക്കാരിലും മുട്ടുവേദന പതിവാകുന്നത് എന്തുകൊണ്ട്? അറിയാം ഈ കാരണങ്ങള്‍

തുടർന്ന് രജിലേഷിന്റെ ഇടത് കരണത്ത് മർദ്ദിക്കുകയും ചെയ്തു . അടിയേറ്റതോടെ ചെവിയിൽ നിന്ന് രക്തം വരാൻ തുടങ്ങി . ഇതിന് മുന്‍പ് സര്‍ജറി നടന്ന ചെവിയായതിനാല്‍ ഒടുവിൽ പോലീസുകാര്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി പ്രാഥമിക ചികിത്സ നല്‍കി.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വടകര റൂറല്‍ എസ്പി സ്‌പെഷ്യല്‍ ബ്രാഞ്ചിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് നൽകാൻ ഒരുങ്ങുകയാണ് രജിലേഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button