പ്രായം കൂടുമ്പോള്‍ സാധാരണഗതിയില്‍ കാണപ്പെടുന്ന ശാരീരികാസ്വസ്ഥതകളിലൊന്നാണ് മുട്ടുവേദന. എന്നാല്‍ അടുത്ത കാലങ്ങളിലായി ചെറുപ്പക്കാരിലും മുട്ടുവേദന വ്യാപകമായി കണ്ടുവരുന്നുണ്ട്. ഇത്തരത്തില്‍ ഇരുപതുകളിലും മുപ്പതുകളിലുമെല്ലാമുള്ള ചെറുപ്പക്കാരിലും മുട്ടുവേദന പതിവാകുന്നത് എന്തുകൊണ്ടായിരിക്കാം? അറിയാം ഈ കാരണങ്ങള്‍.
അശാസ്ത്രീയമായ രീതിയില്‍ വ്യായാമം ചെയ്യുന്നവരില്‍ മുട്ടുവേദന കണ്ടേക്കാം. പലപ്പോഴും ആളുകള്‍ ഇക്കാര്യം ശ്രദ്ധിക്കാറില്ലെന്നതാണ് സത്യം.
ഉയരത്തിനൊത്ത് വേണം ശരീരഭാരവും വയ്ക്കാന്‍. ഇതിന് വിരുദ്ധമായി ശരീരഭാരം വര്‍ധിക്കുന്നതും ചിലരില്‍ മുട്ടുവേദനയ്ക്ക് കാരണമാകാറുണ്ട്.
Read Also : ഐ.ഡി.ബി.ഐ ബാങ്ക് നിയന്ത്രണം സ്വകാര്യമേഖലയിലേക്ക്; ഓഹരി വിറ്റഴിക്കുന്നതിനും തീരുമാനം
മുട്ടില്‍ ഏതെങ്കിലും തരത്തിലുള്ള പരിക്ക് സംഭവിക്കുകയോ അല്ലെങ്കില്‍ ശസ്ത്രക്രിയ നടത്തുകയോ ചെയ്തിട്ടുണ്ടെങ്കിലും പിന്നീട് മുട്ടുവേദന വരാനുള്ള സാധ്യതയുണ്ട്. വൈറ്റമിന്‍-ഡി യുടെ കുറവ് രൂക്ഷമാകുമ്പോഴും ചെറുപ്പക്കാരില്‍ മുട്ടുവേദന കാണാറുണ്ട്. അതുപോലെ തന്നെ ജനിതകമായി, അതായത് പരമ്പരാഗതമായ ഘടകങ്ങള്‍ മൂലവും ചെറുപ്പക്കാരില്‍ മുട്ടുവേദന ഉണ്ടാകാം.
Post Your Comments