Latest NewsNewsIndia

മമത ഇന്ന് രാജ്യത്തിന്റെ നേതാവ്, കേന്ദ്രത്തെ താഴ്ത്തി മമതയെ പൊക്കിവെച്ച് കമല്‍നാഥ്

ഭോപ്പാല്‍: തുടര്‍ച്ചയായി മൂന്നാം തവണ പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രി പദം അലങ്കരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥ്. മമത ഇന്ത്യയുടെ നേതാവാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര അന്വേഷണ ഏജന്‍സികളായ സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയവരെ കീഴ്‌പ്പെടുത്തിക്കൊണ്ടാണ് മമത വീണ്ടും ബംഗാളില്‍ ജയം നേടിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also : മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താല്‍ യുവാവിനെ കാറില്‍ നിന്ന് ബലമായി വലിച്ചിറക്കുന്ന മാസ്‌ക് വെയ്ക്കാത്ത പൊലീസ് ഏമാന്‍

അസാധാരണമായ തിരഞ്ഞെടുപ്പിലെ കടുത്ത പോരാട്ടത്തിലൂടെയാണ് മമത അധികാരം പിടിച്ചത്. മോദിയും കേന്ദ്ര സര്‍ക്കാരും സിബിഐയും ഇഡിയും ആദായനികുതി വകുപ്പിനെയും ഒരുമിച്ചാണ് മമതയ്ക്ക് നേരിടേണ്ടി വന്നത്. എന്നിട്ടും അവരെയെല്ലാം ചവിട്ടിതെറുപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി മോദിക്കെതിരെ മത്സരിക്കാനുള്ള സാദ്ധ്യതകളെ കുറിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button