മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും കൊച്ചുമക്കളുമായി വളരെ സന്തോഷത്തോടെയാണ് കുടുംബം കഴിഞ്ഞു പോകുന്നത്. മക്കളയ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിൽ വളരെ തിരക്കുള്ള താരങ്ങളാണ്. മരുമക്കളാണെങ്കിലും അവരുടേതായ മേഖലയിലും ബന്ധപ്പെട്ട് ജീവിക്കുന്നു.
എന്നാൽ മക്കൾക്കൊപ്പം താമസിക്കാതെ തനിച്ചാണ് മല്ലിക കഴിയുന്നത്. രണ്ടു മക്കൾ ഉള്ളപ്പോൾ എന്തിനാണ് തനിച്ചു താമസിക്കുന്നത് എന്ന് പലരും മല്ലികയോട് ചോദിക്കാറുണ്ട്. ഇപ്പോഴിതാ ഇതിന്റെ യഥാർത്ഥ കാരണം ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് മല്ലിക.
പൂർണിമയും സുപ്രിയയും കൂടെ വന്ന് താമസിക്കാൻ നിർബന്ധിക്കാറുണ്ടെങ്കിലും താൻ മക്കൾക്കൊപ്പം പോയി താമസിക്കാത്തതിന് ഒരു കാരണമുണ്ടെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. “സുകുവേട്ടൻ എന്നോട് ഒരു വാക്ക് പറഞ്ഞാണ് പോയത്. നമുക്ക് ആൺമക്കളാണ്. കല്യാണം കഴിഞ്ഞാൽ അവരെ സ്വതന്ത്രമായി വിട്ടേക്കണം. അവർ ജീവിതം പഠിക്കട്ടെ. ഒരിക്കലും ഒരുമിച്ച് പൊറുതി വേണ്ട. കാണാൻ തോന്നുമ്പോൾ പോയാൽ മതിയെന്ന്.” മല്ലിക സുകുമാരൻ പറഞ്ഞു.
ഭർത്താവ് തനിക്കായി സമ്മാനിച്ച തിരുവനന്തപുരത്തെ വീട്ടിലായിരുന്നു മല്ലിക സുകുമാരൻ ഏറെ നാളായി താമസം. ഇപ്പോൾ കൊച്ചിയിലെ സ്വന്തം ഫ്ളാറ്റിലാണ് താമസം.
Post Your Comments