ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

നാട്ടുകാരുടെ പരാതി: പൃഥ്വിരാജ് നായകനാകുന്ന ‘ഗുരുവായൂർ അമ്പലനടയിൽ’ സിനിമയുടെ സെറ്റ് പൊളിച്ചു

കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന ‘ഗുരുവായൂർ അമ്പലനടയിൽ ‘എന്ന സിനിമയുടെ ചിത്രീകരണത്തിനായി നിർമ്മിച്ച സെറ്റ് പൊളിച്ച് മാറ്റുന്നു. വയൽ നികത്തിയ സ്ഥലത്ത് അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിന് പെരുമ്പാവൂർ നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതിനെ തുടർന്നാണ് സെറ്റ് പൊളിച്ച് മാറ്റുന്നത്.

പെരുമ്പാവൂർ കാരാട്ട് പള്ളിക്കരയിൽ, സിനിമയുടെ ചിത്രീകരണത്തിനായി സ്വകാര്യ സ്ഥലത്ത് നിർമ്മിച്ച സെറ്റാണ് പൊളിച്ചുമാറ്റുന്നത്. വയൽ നികത്തിയ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാർ നഗരസഭയ്ക്ക് പരാതി നൽകിയിരുന്നു. തുടർന്ന് നഗരസഭ പരിശോധന നടത്തുകയും സെറ്റ് നിർമ്മാണം നിർത്തിവെപ്പിക്കുകയും ചെയ്തു. ഇതോടെയാണ് സെറ്റ് പൊളിക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥരുടെ കരുതൽ: രാജശേഖരന് തിരികെ കിട്ടിയത് കൈവിട്ടുപോയ ജീവൻ

അതേസമയം, സെറ്റ് നിർമ്മിച്ച സ്ഥലം ഇപ്പോഴും നിലം ഭൂമിയാണെന്നും നിർമ്മാണത്തിന് ഒരു തരത്തിലുള്ള അനുമതിയും ഉടമ വാങ്ങിയിട്ടില്ലെന്നും നഗരസഭ അധ്യക്ഷൻ ബിജു ജോൺ ജേക്കബ് വ്യക്തമാക്കി. പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും ബേസിൽ ജോസഫുമാണ് മുഖ്യവേഷത്തിൽ എത്തുന്നത്. ‘ജയ ജയ ജയ ജയഹേ’ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button