തെന്നിന്ത്യയിലെ നടിമാരിൽ ഏറെ ശ്രദ്ധേയയാണ് അമല പോൾ. അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലും ഗ്ലാമർ വേഷങ്ങളിലും തിളങ്ങിയ താരമാണ് അമല. നിരവധി ചിത്രങ്ങളിലൂടെ നടി പ്രേക്ഷകരുടെ മനസിലിടം നേടി. മലയാളി ആണെങ്കിലും തമിഴിലും അമല നിരവധി പടങ്ങളിൽ അഭിനയിച്ചു. തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു എങ്കിലും മലയാളികൾക്ക് പ്രിയ സിനിമകളാണ് അവയെല്ലാം. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ താരം അഭിനയിച്ചു.
അമലയുടേതായി ഇനി പുറത്തു വരാനുള്ള ചിത്രമാണ് ആടുജീവിതം. സിനിമയുടെ ട്രെയിലർ പുറത്ത് വന്ന ശേഷം പൃഥ്വിരാജുമായുള്ള അമലയുടെ ലിപ് ലോക്ക് ഏറെ വൈറലായിരുന്നു. ഇത്തരം ലിപ് ലോക്ക് സീനുകൾ വളരെ വിരളമായി മാത്രമെ കാണാറുള്ളുവെന്നത് കൊണ്ട് തന്നെ ആടുജീവിതത്തിലെ അമല-പൃഥ്വിരാജ് രംഗം ഏറെ ചർച്ച ചെയ്യപ്പെട്ടു.
സിനിമയിൽ പൃഥ്വിരാജിന്റെ ഭാര്യ വേഷമാണ് അമല പോൾ ചെയ്യുന്നത്. പൃഥ്വരാജിനൊപ്പമുള്ള ഇന്റിമേറ്റ് സീനിനെ കുറിച്ച് ചോദ്യം വന്നപ്പോൾ അമല പോൾ പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്. ചോദ്യത്തോട് വളരെ കൂളായിട്ടാണ് നടി പ്രതികരിച്ചത്.
ആടുജീവിതത്തിന്റെ കഥ പറഞ്ഞപ്പോൾ പൃഥ്വിരാജ് എല്ലാം പറഞ്ഞിരുന്നുവെന്നും സിനിമയ്ക്കും കഥയ്ക്കും ലിപ് ലോക്ക് ആവശ്യമുള്ളതുകൊണ്ടാണ് താൻ അതിൽ അഭിനയിച്ചതെന്നും ലിപ്‌ലോക്ക് രംഗം തനിക്ക് വലിയ കാര്യമല്ലെന്നും നഗ്നയായി വരെ അഭിനയിച്ചിട്ടുണ്ടെന്നും അമല പോൾ പറഞ്ഞു.
Post Your Comments