കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്‌സിന്‍ സ്വീകരിക്കാത്ത താമസക്കാര്‍ക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിദേശരാജ്യങ്ങളിലേക്ക് കോവിഡ് വാക്സിൻ എടുത്തവർക്ക് മാത്രമാണ് യാത്രാ അനുമതി. യാത്രാനിരോധനം ഈ മാസം 22 മുതല്‍ പ്രാബല്യത്തില്‍ വരും.
read also:അഞ്ചു മണ്ഡലങ്ങളിൽ നേട്ടം; 15,709 വോട്ടുകൾ അധികം പിടിച്ച് സുരേഷ് ഗോപി
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. നിയന്ത്രണം ഇന്ത്യ പോലെ നിരവധി പ്രവാസികള്‍ ഉള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും. ഈ ഉത്തരവ് ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്. അതിന്റെ പ്രധാനകാരണം ആദ്യ ഡോസ് മരുന്ന് സ്വീകരിച്ചതിനു ശേഷം അടുത്ത ഡോസിനായുള്ള ഇടവേളയാണ്. കൂടാതെ വാക്സിൻ ക്ഷാമം നേരിടുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഫൈസറിന്റെ ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസിന് ആറാഴ്ച വരെ കാത്തിരിക്കണം. ആസ്ട്രാസെനേക്ക വാക്‌സിന്‍ എടുത്തവര്‍ക്ക് നാല് മാസം വരെ കാത്തിരിക്കണം.
Post Your Comments