തിരുവനന്തപുരം : സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ബിഗ് സ്‌ക്രീനില്‍ ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രമാണ് ‘പാപ്പന്‍’. ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഗെറ്റപ്പിലുള്ള തന്റെയും മകന്റെയും ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി.
Read Also : ഫോണ്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ‘വൈബി ഓര്‍ കളൈബി’ യഥാര്‍ത്ഥത്തില്‍ എന്താണ്, അങ്ങനെ ഒരു വാക്ക് ഉണ്ടോ ?
പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പന്‍ സുരേഷ്‌ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയാണ്. ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ പോലീസ് ഓഫിസറുടെ വേഷമാണ് സുരേഷ് ഗോപി കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.എബ്രഹാം മാത്തന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപിയെത്തുമ്പോള്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ഗോകുല്‍ സുരേഷ് അവതരിപ്പിക്കുന്നത്.
Post Your Comments