![](/wp-content/uploads/2025/02/mohanamlal.webp)
കൊച്ചി: നിര്‍മാതാവ് ജി സുരേഷ്‌കുമാറിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ആന്റണി പെരുമ്പാവൂര്‍. സുരേഷ്‌കുമാറിന്റെ നിലപാടുകള്‍ ബാലിശവും അപക്വവുമെന്ന് ആന്റണി പെരുമ്പാവൂര്‍ വിമര്‍ശിച്ചു. സംഘടനയിലുള്ള തന്നോടും പോലും കാര്യങ്ങള്‍ ആലോചിച്ചില്ല.
ആന്റോ ജോസഫിനെ പോലെയുള്ളവര്‍ സുരേഷ്‌കുമാറിനെ തിരുത്തണമെന്നും ആന്റണി പെരുമ്പാവൂര്‍ തുറന്നടിച്ചു. വ്യക്തി എന്ന നിലയ്ക്ക്, ജനാധിപത്യ ഇന്ത്യയില്‍ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും ഒരു സംഘടനയെ പ്രതിനിധീകരിമ്പോള്‍, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടതെന്നെന്നും ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
സംഘടനയില്‍ അഭിപ്രായ സമന്വയമില്ലാത്ത കാര്യങ്ങള്‍ വ്യക്തിപരമായി പൊതുസമക്ഷം അവതരിപ്പിക്കാന്‍ അദ്ദേഹം തയാറായതുകൊണ്ട് അതേ സ്വാതന്ത്ര്യം എടുത്തുകൊണ്ട്, താനും ചിലത് ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുപറയുകയാണെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
Read Also: സൗദിയിൽ പുകയില വില്പനയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതായി സൂചന
ജൂണ്‍ ഒന്ന് മുതല്‍ നിര്‍മ്മാതാക്കള്‍ സമരത്തിനിറങ്ങുന്നതായി വലിയ ആവേശത്തില്‍ സുരേഷ്‌കുമാര്‍ പറഞ്ഞത് കണ്ടു. മറ്റു ചില സംഘടനകളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാവണം അദ്ദേഹം അങ്ങനെ പറയാന്‍ തയാറായത് എന്നാണ് താന്‍ കരുതുന്നതെന്നും എന്നാല്‍ ഇത്തരത്തിലൊരു സമരനീക്കം സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്ന് താന്‍ കരുതുന്നില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
അതേസമയം ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വച്ച് പ്രിത്വിരാജ് സുകുമാരന്‍ രംഗത്തെത്തി. എല്ലാം ഓക്കെ അല്ലെ അണ്ണാ എന്ന് ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചത്.
Post Your Comments