KeralaLatest NewsNews

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പെന്ന് ആരോപണം ഉന്നയിച്ചവര്‍ക്ക് ഇപ്പോഴെന്താണ് പറയാനുളളതെന്ന് സന്ദീപ് ജി വാര്യര്‍

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ഇ.വി.എം തട്ടിപ്പെന്നത് വ്യാജ ആരോപണമെന്ന അഭിപ്രായ പ്രകടനവുമായി
ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യര്‍. ഇന്നലെ വന്ന തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ ബി.ജെ.പിക്ക് പോണ്ടിച്ചേരിയും അസമും ഒഴികെ എവിടെയും പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ല. കേരളത്തിലാണെങ്കില്‍ ഒരു സീറ്റ് പോലും ഇല്ല. ബി.ജെ.പി വിജയം ഇ.വി.എം തട്ടിപ്പാണെന്ന് പ്രചരിപ്പിച്ചിരുന്ന സുഹൃത്തുക്കള്‍ക്ക് ഇപ്പോഴെന്ത് പറയാനുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Read Also : രോഗമുക്തി നിരക്കിൽ പ്രതീക്ഷാ വഹമായ പുരോഗതി; മഹാരാഷ്ട്രയിലും ഡൽഹിയിലും കോവിഡ് കേസുകൾ കുറയുന്നതിന്റെ സൂചനയെന്ന് കേന്ദ്രം

തിരഞ്ഞെടുപ്പ് കമ്മീഷനെന്ന ഭരണഘടനാ സ്ഥാപനത്തിന്റെ നിക്ഷ്പക്ഷതയെയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സുതാര്യതയെയുമൊക്കെ അംഗീകരിക്കാന്‍ ജനാധിപത്യ ബോധം കാണിച്ചില്ലെങ്കില്‍ നഷ്ടപ്പെടുന്നത് നമ്മുടെ ഭരണ സംവിധാനത്തിലുള്ള പൗരന്‍മാരുടെ വിശ്വാസമാകും. അതുകൊണ്ട് ഇ.വി.എം തട്ടിപ്പെന്ന വ്യാജ ആരോപണം ബി.ജെ.പി വിജയിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മാത്രം ഉന്നയിച്ച് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ ആരും ചെയ്തു കൂടാ എന്ന് ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എന്നും സന്ദീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

തെരഞ്ഞെടുപ്പില്‍ വിജയികളാക്കുന്നവരെ പരാജിതര്‍ അംഗീകരിക്കുകയും ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതായിരുന്നു കാലങ്ങളായുള്ള ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മനോഹരമായ കീഴ്വഴക്കം. 2004ല്‍ പരാജയപ്പെട്ടപ്പോഴൊക്കെ എത്ര വിശാല മനസ്സോടെയാണ് സ്വര്‍ഗീയ അടല്‍ ബിഹാരി വാജ്‌പേയ് പ്രതികരിച്ചത് എന്നോര്‍മ്മിച്ചു പോവുകയാണ്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ നേടിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസും സിപിഎമ്മും ആം ആദ്മി പാര്‍ട്ടിയുമടക്കമുള്ള പാര്‍ട്ടികളുടെ ഉത്തരവാദിത്വമുള്ള നേതാക്കളും മാധ്യമ പ്രവര്‍ത്തകരുമടക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിക്ഷ്പക്ഷതയെ ചോദ്യം ചെയ്യാനും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്നും പേപ്പര്‍ ബാലറ്റ് തിരികെ കൊണ്ടുവരണമെന്നും കുപ്രചരണം നടത്തിയിരുന്നു.

ഇന്നലെ വന്ന തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ബിജെപിക്ക് പോണ്ടിച്ചേരിയും അസമും ഒഴികെ എവിടെയും പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ല. കേരളത്തിലാണെങ്കില്‍ ഒരു സീറ്റ് പോലും ഇല്ല . ബിജെപി വിജയം ഇവി.എം തട്ടിപ്പാണെന്ന് പ്രചരിപ്പിച്ചിരുന്ന സുഹൃത്തുക്കള്‍ക്ക് ഇപ്പോഴെന്ത് പറയാനുണ്ട് ?

തെരഞ്ഞെടുപ്പ് കമ്മീഷനെന്ന ഭരണഘടനാ സ്ഥാപനത്തിന്റെ നിക്ഷ്പക്ഷതയെയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സുതാര്യതയെയുമൊക്കെ അംഗീകരിക്കാന്‍ ജനാധിപത്യ ബോധം കാണിച്ചില്ലെങ്കില്‍ നഷ്ടപ്പെടുന്നത് നമ്മുടെ ഭരണ സംവിധാനത്തിലുള്ള പൗരന്‍മാരുടെ വിശ്വാസമാകും. അതുകൊണ്ട് ഇ.വി.എം തട്ടിപ്പെന്ന വ്യാജ ആരോപണം ബിജെപി വിജയിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മാത്രം ഉന്നയിച്ച് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ ആരും ചെയ്തു കൂടാ എന്ന് ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button