ന്യൂഡൽഹി: രാജ്യത്തെ രോഗമുക്തി നിരക്കിൽ പ്രതീക്ഷാവഹമായ പുരോഗതിയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങൾ കാണിക്കുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച 78 ശതമാനമായിരുന്ന രോഗമുക്തി നിരക്ക് തിങ്കളാഴ്ച 82 ശതമാനമായി ഉയർന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Read Also: തെരഞ്ഞെടുപ്പ് ആളെ കൊല്ലില്ല; സൈബർ ആക്രമണത്തിന് തക്ക മറുപടി നൽകി കൃഷ്ണകുമാറിന്റെ മകൾ
ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഒരു മാസത്തോളം പ്രതിദിന കോവിഡ് കേസുകൾ റെക്കോർഡ് വർധവിലെത്തിയതിന് ശേഷമാണ് രോഗവ്യാപനം കുറയുന്നത്. എന്നാൽ ഇക്കാര്യം വിലയിരുത്തുന്നതിനുള്ള പ്രാരംഭഘട്ടം മാത്രമാണിതെന്നും അദ്ദേഹം പറയുന്നു.
കേരളം, ആന്ധ്രാപ്രദേശ്, അസം, ബിഹാർ, ഹരിയാന, കർണാടക എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിൽ ആരോഗ്യമന്ത്രാലയം ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ഈ സംസ്ഥാനങ്ങൾ രോഗ വ്യാപനം പിടിച്ചുനിർത്താൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
Read Also: മദ്യം ലഭിക്കാത്തതിനെ തുടർന്ന് സാനിട്ടൈസർ കുടിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം
Post Your Comments