പാലക്കാട് യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പലിനോട് തോറ്റ എൻ ഡി എ സ്ഥാനാർഥി ഇ ശ്രീധരനെതിരെ ആർ ജെ സലിം. എം എൽ എ ഓഫീസ് ബോർഡ് മാറ്റി തോറ്റ എം എൽ എ ഓഫീസ് എന്നാക്കി അതിനകത്തിരുന്ന് ഭാഗവതമോ പൂമ്പാറ്റയോ വായിക്കാൻ മെട്രോമാനോട് പരിഹസിക്കുകയാണ് ആർ ജെ സലിം. ദയവായി ഇത്രയും ഓട മനസ്സും കൊണ്ട് ആളുകളെ ഉദ്ധരിക്കാൻ വരരുത്. വോട്ടു ചോദിക്കാനെത്തി കാലു കഴുകിക്കാൻ നിന്നുകൊടുത്ത ഏറ്റവും വലിയ അൽപ്പനിൽ നിന്ന് വികസിപ്പിക്കപ്പെടേണ്ട ഗതികേടൊന്നും ഞങ്ങൾക്കില്ലെന്ന് പറയുകയാണ് സലിം. ആർ ജെ സലീമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
മിസ്റ്റർ ശ്രീധരൻ, നിങ്ങൾ സ്വയം അപഹാസ്യനായതാണ്. ആയുസ്സിന്റെ സായാഹ്നത്തിൽ, ഒരു കരിയറിൽ നേടാവുന്നതൊക്കെ നേടിയിട്ടും ഒരു ശകലം സാമൂഹിക ബോധംപോലുമില്ലാത്ത ഒരു വെറും പാഴ് മനുഷ്യനായി നിങ്ങൾ സ്വയം ഇടിച്ചു താഴ്ത്തിയതാണ്. അതിന്റെ നിമിത്തമാവുക മാത്രമാണ് മലയാളി ചെയ്തത്. ഒരുപക്ഷെ ആയുസ്സിൽ ഇത്രകാലവും കാണിച്ച കരിയറിസ്റ്റിക് അംബീഷൻ തന്നെയാവും നിങ്ങളെ ഇന്ത്യ ഭരിക്കുന്ന പാർട്ടിയിൽ ചേരാൻ പ്രേരിപ്പിച്ചത്. വർഗീയതയും പകൽ കൊള്ളയുംകൊണ്ട് മനുഷ്യരെ എങ്ങനെയൊക്കെ കഷ്ടപ്പെടുത്താമോ, കൊല്ലാക്കൊല ചെയ്യാമോ അങ്ങനെയൊക്കെ ചെയ്യുന്നൊരു പാർട്ടിയിൽ ചേർന്നുകൊണ്ട് നിങ്ങൾ വികസനത്തെക്കുറിച്ചു സംസാരിച്ചു. സെപ്റ്റിക് ടാങ്കിലിരുന്നു സുഗന്ധമെങ്ങനെയാവണം എന്ന് ക്ലാസെടുക്കുന്നതുപോലെ.
പിണറായിക്ക് ഏകാധിപത്യ പ്രവണതയുണ്ടത്രേ. പക്ഷെ മോദിജി പാവം. മിസ്റ്റർ ശ്രീധരൻ, നിങ്ങൾക്ക് പിണറായിയോട് കീഴ്പ്പെട്ടു നിൽക്കാനുള്ള ബുദ്ധിമുട്ട് എന്താണെന്ന് നിങ്ങളുടെ അടിമുടിയുള്ള സവർണ്ണ ശീതളിമയിൽ വ്യക്തമാണ്. മോദിയെക്കാണുമ്പോൾ മുണ്ടഴിഞ്ഞു പോകുന്നതെന്തുകൊണ്ട് എന്നും കൂടുതൽ പറയാതെ തന്നെ മനസ്സിലാവും. പിന്നെ ഡേയ് ഒരു കാര്യം കൂടെ. നിങ്ങൾ നിങ്ങളുടെ സൗകര്യത്തിനു ചാണകം കഴിക്കുകയോ അതിൽ കിടന്നുരുളുകയോ അത് ചുമന്ന് നടക്കുകയോ ചെയ്തോ. അതൊക്കെ നിങ്ങളുടെ സൗകര്യം. ഇപ്പോഴത്തെ ഒരു നിലവാരം വെച്ചിട്ട് അത് മാച്ചാണ് താനും. പക്ഷെ വേറൊരു മനുഷ്യന്റെ ഭക്ഷണത്തെപ്പറ്റി മേലാൽ അവഹേളനത്തോടെ സംസാരിക്കരുത്. ദയവായി ഇത്രയും ഓട മനസ്സും കൊണ്ട് ആളുകളെ ഉദ്ധരിക്കാൻ വരരുത്. വോട്ടു ചോദിക്കാനെത്തി കാലു കഴുകിക്കാൻ നിന്നുകൊടുത്ത ഏറ്റവും വലിയ അൽപ്പനിൽ നിന്ന് വികസിപ്പിക്കപ്പെടേണ്ട ഗതികേടൊന്നും ഞങ്ങൾക്കില്ല സാർ.
സാർ തൽക്കാലം പോയിരുന്നു ആ എമ്മെല്ലേ ഓഫീസ് ബോർഡ് മാറ്റി തോറ്റ എമ്മെല്ലേ ഓഫീസ് എന്നാക്കി അതിനകത്തിരുന്ന ഭാഗവതമോ പൂമ്പാറ്റയോ എന്താന്നു വെച്ചാൽ വായിച്ചു ഓരം ചേർന്നിരുന്ന് ഉറങ്ങാൻ നോക്ക്. ഊണാവുമ്പോ വിളിക്കാം.
(തിരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയായിരുന്നു. കുറച്ചു മറുപടികൾ പറയാനുണ്ട്. ഓരോന്നോരോന്നായി പറഞ്ഞു പറഞ്ഞു പോകാം.)
https://www.facebook.com/rj.salim.marxlenstan/posts/502554260884253
Post Your Comments