KeralaNattuvarthaLatest NewsNews

ഇയാൾ തോറ്റത് നന്നായി ; അല്ലെങ്കിൽ അത്‌ വലിയൊരു അപകടത്തിലേക്ക് കേരളത്തെ നയിക്കുമായിരുന്നു

സ്ഥാനാർഥിത്വങ്ങൾ ഒരു പാർട്ടിയുടെ മുഖചായ തന്നെ തകർക്കാറുണ്ട് പലപ്പോഴും. അത്തരത്തിൽ ഒന്നായിരുന്നു തവനൂരിലെ ഫിറോസ് കുന്നം പറമ്പിലിന്റെ സ്ഥാനാർഥിത്വവും. ഒരുപാട് ആരോപണങ്ങളും കേസുകളും നിലനിൽക്കെത്തന്നെ ഫിറോസ് കുന്നം പറമ്പിലിനെ മത്സരിപ്പിക്കാൻ യു ഡി എഫ് സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ അവിടെ നഷ്ടപ്പെട്ടത് ആ പാർട്ടിയുടെ തത്വങ്ങളും ചരിത്ര ശുദ്ധിയുമാണ്.

Also Read:പൗരത്വ പ്രക്ഷോഭവും പ്രിയങ്കയുടെ തീപ്പൊരി പ്രസംഗവും വോട്ടിനെ ബാധിച്ചില്ല, അസമില്‍ ബി.ജെ.പിക്ക്​ മിന്നും വിജയം

കാലത്തിന്റെ കാവ്യ നീതി പക്ഷെ ആ സ്ഥാനാർഥിയെ ഭംഗിയായി തള്ളിക്കളഞ്ഞിരിക്കുന്നു. ഇടതുപക്ഷത്തിന്റെ കെ ടി ജലീൽ ആണ് ഫിറോസ്നെതിരെ മുവ്വായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയത്. ബന്ധു നിയമന വിവാദത്തിൽ ലോകായുക്ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആളാണ്‌ ജലീലെങ്കിലും ഫിറോസ്യുമായി താരതമ്യം ചെയ്യുമ്പോൾ അയാൾ കടലിലെ ഒരു കുഞ്ഞ് മീൻ മാത്രമായിരുന്നെന്ന് പറയാം.

ഫിറോസ് എന്ന ചാരിറ്റി പ്രവർത്തകന്റെ തട്ടിപ്പുകൾ കേരളത്തിലെ പ്രബുദ്ധ ജനങ്ങൾ തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ്. എങ്കിലും ഫിറോസ് കുന്നം പറമ്പിലിനു കിട്ടിയ വോട്ടുകളുടെ എണ്ണം അത്ഭുതപ്പെടുത്തുന്നതാണ്. സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളീയ ജനങ്ങൾ തന്നെ ഫിറോസ് കുന്നം പറമ്പിലിനു ചാരിറ്റി തട്ടിപ്പുകൾ നടത്താൻ ഒരു ജനപ്രതിനിധി സ്ഥാനം നൽകിയിരുന്നെങ്കിൽ അത്‌ വളരെ വലിയൊരു അപകടത്തിലേക്ക് കേരളത്തെ നയിക്കുമായിരുന്നു.

-സാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button