പത്തനംതിട്ടയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും മുൻതൂക്കവുമായി ഇടതുമുന്നണി ചുവടുറപ്പിക്കുന്നു. ആറന്മുള നിയോജക മണ്ഡലത്തിൽ ഇടത് മുന്നണിയുടെ സിറ്റിംഗ് എം.എൽ.എ വീണ ജോർജ് എതിർ സ്ഥാനാർഥിയായ ശിവദാസൻ നയരേക്കാൾ 13,456 വോട്ടുകൾക്ക് മുന്നിലാണ്. എൻ.ഡി.എ. സ്ഥാനാർഥിAssembly യായ ബിജു മാത്യുവിന് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.
കോന്നിയിൽ എം.പി അടൂർ പ്രകാശിന്റെ നോമിനിയായ യു.ഡി.എഫ് സ്ഥാനാർഥി റോബിൻ പീറ്റർ, സിറ്റിംഗ് എം.എൽ.എ കൂടിയായ ഇടതുമുന്നണിയുടെ ജിനേഷ് കുമാറിനേക്കാൾ 4,128 വോട്ടിന് പിന്നിലാണ്. കോന്നിയിലെ എൻ.ഡി.എ സ്ഥാനാർഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രൻ നിലവിൽ മൂന്നാം സ്ഥാനത്താണ്.
‘പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.രാജേഷിന് ആശംസകൾ’; പി.വി. അന്‍വര്‍
റാന്നിയിൽ മുൻമന്ത്രി മാത്യു. ടി. തോമസ് എതിർ സ്ഥാനാർഥിയായ യു.ഡി.എഫിന്റെ കുഞ്ഞു കോശി പോളിനേക്കാൾ 11,109 വോട്ടിന് ലീഡ് ചെയ്യുന്നു. ഇവിടെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കൂടിയായ അശോകൻ കുളനടയാണ് എൻ.ഡി. എ സ്ഥാനാർഥി.
അടൂരിൽ ഇടത് മുന്നണി സ്ഥാനാർഥി ചിറ്റയം ഗോപകുമാർ 864 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായ എം.ജി കണ്ണനേക്കാൾ മുന്നിലാണ്. വോട്ടെണ്ണലിന്റെ പല ഘട്ടത്തിലും എം.ജി. കണ്ണൻ ചിറ്റയം ഗോപകുമാറിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. അടുത്ത കാലത്ത് കോൺഗ്രസിൽ നിന്നും മാറിയെത്തിയ പന്തളം പ്രതാപനാണ് എൻ.ഡി.എ സ്ഥാനാർഥി
‘പിണറായി നയിച്ചു, ജനം കൂടെ നിന്നു’; കെ.കെ. ശൈലജ
റാന്നിയിൽ മുൻ എം.എൽ.എ എം.സി ചെറിയാന്റെ മകൻ റിങ്കു ചെറിയാനാണ് യു.ഡി.ഫ് സ്ഥാനാർഥി.യു.ഡി.ഫ് ന്റെ കുടുംബ വാഴ്ച സ്‌ഥാനാർഥി നിർണ്ണയത്തിൽ പ്രശ്നങ്ങൾ സൃഷ്‌ടിച്ച മണ്ഡലമാണ് റാന്നി. എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ കടുത്ത മത്സരമാണ് നടക്കുന്നത്. ഇടത് സ്ഥാനാർഥി പ്രമോദ് നാരായണന് 1620 വോട്ടിന്റെ മുൻതൂക്കമ മാത്രമാണ് ഇപ്പോൾ ഉള്ളത്. ബി.ഡി.ജെ.എസ് നേതാവ് പത്മകുമാറാണ് എൻ.ഡി.എ സ്ഥാനാർഥി.
പത്തനംതിട്ടയിലെ അഞ്ച് മണ്ഡലങ്ങളും നിലവിൽ എൽ.ഡി.എഫ് ഭരണത്തിലാണ്. നിലവിലെ ട്രെൻഡ് അനുസരിച്ച് ഇത്തവണയും മാറ്റങ്ങൾ ഒന്നും സംഭവിക്കില്ല എന്ന കഴ്ചപ്പാടിലാണ് രാഷ്ട്രീയ കേരളം.
Post Your Comments