Latest NewsKeralaNattuvarthaNews

‘പിണറായി നയിച്ചു, ജനം കൂടെ നിന്നു’; കെ.കെ. ശൈലജ

നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയം അഭിമാനകരമാണെന്നും അവർ കൂട്ടിച്ചേർത്തു

കരുത്തോടെയാണ് പിണറായി വിജയന്‍ കേരളത്തെ നയിച്ചതെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് ഈ വിജയമെന്നും കെ.കെ. ശൈലജ. നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയം അഭിമാനകരമാണെന്നും അവർ കൂട്ടിച്ചേർത്തു.

‘മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു നൂറിനടുത്ത് സീറ്റ് ലഭിക്കുമെന്ന്. അഭിമാനമാണ്. ജനങ്ങൾ എല്‍.ഡി.എഫി നൊപ്പമുണ്ടെന്നതിന്റെ സൂചനയാണിത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ എല്ലായ്‌പ്പോഴും വഞ്ചിക്കാന്‍ കഴിയില്ലെന്നാണ് ഇതിലൂടെ മനസിലാവുന്നത്. കരുത്തോടൊണ് പിണറായി നയിച്ചത്. കെ.കെ. ശൈലജ പറഞ്ഞു

എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുന്നിലുണ്ടെന്നും, ഏത് പ്രസിസന്ധി ഘട്ടങ്ങളിലും മുന്നണി ജനങ്ങളുടെ കൂടെ നിന്നുവെന്നും ശൈലജ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button