KeralaLatest NewsNews

മൂന്നിടങ്ങളിൽ എൻ ഡി എ ഒന്നാമത്; ഏഴിടങ്ങളിൽ രണ്ടാം സ്ഥാനത്ത്, വോട്ട് ശതമാനത്തിൽ വമ്പിച്ച വർദ്ധനവ്

വോട്ടെണ്ണൽ തുടങ്ങിയ നിമിഷം മുതൽ നേമവും പാലക്കാടും ബിജെപിക്കൊപ്പമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നത്. നേമത്ത് ഓ രാജഗോപാൽ വഴിയായിരുന്നു ആ തുടക്കം. രണ്ടാം തവണ മത്സരം നടന്നപ്പോൾ നേമത്തിനൊപ്പം മറ്റ് ചില മണ്ഡലങ്ങളും ലഭിക്കുമെന്ന പ്രതീക്ഷ തന്നെയായിരുന്നു ബിജെപിക്ക്. പ്രതീക്ഷകൾ അസ്തമിക്കുന്നില്ലെന്ന് സൂചന. വോട്ടെണ്ണൽ തുടങ്ങിയ നിമിഷം മുതൽ നേമവും പാലക്കാടും ബിജെപിക്കൊപ്പമാണ്. നേമത്ത് കുമ്മനം രാജശേഖരൻ 1763 വോട്ടിനു ലീഡ് ഉയർത്തുകയാണ്. പാലക്കാട് ഇ ശ്രീധരനും മികച്ച ലീഡ് തന്നെയാണുള്ളത്. തൃശൂരിൽ 3752 വോട്ടിനു ലീഡ് ചെയ്യുകയാണ്.

Also Read:മണിയാശാന് മുന്നിൽ തോൽവി സമ്മതിച്ച് ഇ എം അഗസ്തി; തല മൊട്ടയടിക്കുമെന്ന് പ്രഖ്യാപനം

മൂന്ന് മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന എൻ ഡി എയ്ക്ക് ആശ്വാസമായി മറ്റ് മണ്ഡലങ്ങൾ കൂടി. ചാത്തന്നൂർ, വട്ടിയൂർക്കാവ്, കാസർഗോഡ്, മഞ്ചേശ്വരം, ആറ്റിങ്ങൽ, ബേപ്പൂർ എന്നീ മണ്ഡലങ്ങളിൽ എൻ ഡി എ ആണ് രണ്ടാം സ്ഥാനത്തുള്ളത്. പ്രതീക്ഷിച്ചത്ര സീറ്റുകളിൽ വിജയമുറപ്പിക്കാൻ എൻ ഡി എയ്ക്ക് സാധിച്ചില്ലെങ്കിലും വോട്ട് വിഹിതം വർധിപ്പിക്കാൻ എൻ ഡി എയ്ക്ക് സാധിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുന്നു. 89 സീറ്റുകളിൽ ലീഡ് ഉറപ്പിച്ച് മുന്നേറുകയാണ് എൽ ഡി എഫ്. ശക്തമായ ആധിപത്യം തന്നെയാണ് തുടക്കം മുതൽ ഇടതുപക്ഷം കാഴ്ച വെയ്ക്കുന്നത്. ഇതിനിടയിൽ തുടർഭരണം ഉണ്ടാകുമെന്ന സൂചനയാണ് വരുന്നത്. ഉച്ചയോടെ ജനവിധിയുടെ ഏകദേശ രൂപം ലഭിക്കും. അന്തിമഫലപ്രഖ്യാപനം വൈകുമെങ്കിലും വിജയി ആരെന്ന് അനൗദ്യോഗികമായി വൈകുന്നേരത്തോടെ അറിയാനാകും. വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ രണ്ടുപ്രാവശ്യം പരിശോധിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ സംവിധാനത്തില്‍ ചേര്‍ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button