CinemaLatest NewsNewsIndiaEntertainment

ബംഗാളിൽ ഹിന്ദുക്കൾക്ക് ഭൂരിപക്ഷമില്ല, സംസ്ഥാനം കശ്മീരാകുന്നു: മമത ബാനർജിക്കെതിരെ കങ്കണ റണാവത്

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ മൂന്നാം തവണയും അധികാരം പിടിച്ച മമത ബാനർജിക്കെതിരെ ബോളിവുഡ് നടി കങ്കണ റണാവത്. ബംഗ്ലാദേശികളും റോഹിങ്ക്യകളുമാണ് മമതക്ക് പിന്നിലെന്നും ബംഗാളിൽ ഹിന്ദുക്കൾക്ക് ഭൂരിപക്ഷമില്ലെന്നും കങ്കണ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.

‘മമതയുടെ ഏറ്റവും വലിയ ശക്തി ബംഗ്ലാദേശികളും റോഹിങ്ക്യകളുമാണ്. ഹിന്ദുക്കൾക്ക് അവിടെ ഭൂരിപക്ഷമില്ലെന്നാണ് തരംഗം കാണിക്കുന്നത്. ബംഗാളി മുസ്ലിംങ്ങൾ ഇന്ത്യയിലെ ഏറ്റവും ദരിദ്രരും അധിസ്ഥരുമാണെന്നതിനാൽ മറ്റൊരു കശ്മീർ രൂപപ്പെടുന്നത് നല്ല കാര്യമാണ്.’ – കങ്കണയുടെ ട്വീറ്റ് ചെയ്തു.

Read Also  :  സംസ്ഥാനത്ത് മുസ്ലിം വോട്ടിൽ വർഗീയ ദ്രുവീകരണം നടന്നു ; കെ. സുരേന്ദ്രൻ

അതേസമയം, പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ തനിക്ക് നിരാശയുണ്ടെന്നും കങ്കണ മറ്റൊരു ട്വീറ്റിൽ പറഞ്ഞു. 295 സീറ്റുകളുള്ള ബംഗാൾ അസംബ്ലിയിലേക്ക് നടന്ന മത്സരത്തിൽ 205 സീറ്റുകളിലാണ്
തൃണമൂൽ ലീഡ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button