
സംസ്ഥാനത്ത് മുസ്ലിം വോട്ടിൽ വർഗീയ ദ്രുവീകരണം നടന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. എൻ.ഡി എ സ്ഥാനാർത്ഥികൾ വിജയിക്കാതിരിക്കാൻ മതം പറഞ്ഞു വോട്ട് നേടിയെന്നും അതാണ് സംസ്ഥാനത്തെ മുഴുവൻ സ്ഥാനാര്ഥികളുടെയും പരാജയ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനവിധി മാനിക്കുന്നുവെന്നും, പരാജയം അംഗീകരിക്കുന്നുവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയം നേടിയ പിണറായി വിജയൻ സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുമുന്നണിയുടെ ആശയവുമായി ഉള്ള വിയോജിപ്പ് പ്രകടമാക്കിക്കൊണ്ട് ശക്തമായ പ്രതിപക്ഷമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പാഞ്ഞു. കേരളം രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇനി പ്രാധാന്യം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനവിധി മാനിക്കുന്നുവെന്നും, പരാജയം അംഗീകരിക്കുന്നു വെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയം നേടിയ പിണറായി വിജയൻ സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments