Latest NewsKeralaNewsCrime

വിദ്യാർഥിനികൾക്ക് പീഡനം: ഡ്രൈവർക്ക് കഠിനതടവ്

ചങ്ങനാശേരി; സ്കൂൾ വിദ്യാർഥിനികളെ വാനിനുള്ളിൽ ലൈംഗികമായി ചൂഷണത്തിനു വിധേയരാക്കിയ കേസിൽ വാൻ ഡ്രൈവർ പായിപ്പാട് നാലുകോടി ഒറ്റക്കുഴി സുനീഷ് കുമാറിനു (37) ചങ്ങനാശേരി ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി 23 വർഷം കഠിനതടവും 1,55,000 രൂപ പിഴയും വിധിച്ചിരിക്കുന്നു. വിവിധ വകുപ്പുകളിലെ ശിക്ഷ 7 വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതിയാക്കുന്നതാണ്.

പിഴത്തുക ലൈംഗിക ചൂഷണം അനുഭവിച്ചവർക്കു നൽകണമെന്നും കോടതിവിധിയിൽ വ്യക്തമാകുന്നു. 2017ലായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്. കുട്ടികൾ അറിയിച്ചതനുസരിച്ചു സ്കൂൾ അധികൃതർ ചൈൽഡ് ഹെൽപ്‌ലൈനിലും പിന്നീട് പൊലീസിലും പരാതി നൽകുകയായിരുന്നു. ചങ്ങനാശേരി ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ജി.പി.ജയകൃഷ്ണനാണ് വിധി പറഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button