Latest NewsNewsFootballSports

ചെൽസിക്കെതിരായ രണ്ടാം പാദത്തിൽ റാമോസ് കളിച്ചേക്കും

റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് പരിക്ക് മാറി ടീമിനൊപ്പം ചേർന്നു. ടീമിനൊപ്പം തുടർച്ചയായി രണ്ടാം ദിവസവും പരിശീലനം നടത്തിയ റാമോസ് ഒസാസുനക്കെതിരായ മത്സരത്തിൽ റയലിന്റെ ആദ്യ ഇലവനിൽ കളിക്കും. അടുത്ത ആഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ചെൽസിയെ നേരിടുന്ന റയൽ മാഡ്രിഡിന് ക്യാപ്റ്റന്റെ തിരിച്ചുവരവ് ശക്തി പകരും.

അതേസമയം, ഫെർലാൻഡ് മെൻഡിയും ഫെഡെ വാൽവെർദെയും ഇതുവരെ പരിശീലനം ആരംഭിച്ചിട്ടില്ല. ചെൽസിക്കെതിരായ മത്സരത്തിന് മുമ്പ് താരങ്ങൾ പരിശീലനം തുടങ്ങുമെന്നാണ് റിപ്പോർട്ട്. നേരത്തെ പരിക്ക് മൂലം ഡാനി കാർവഹാളും ലൂക്കാസ് വാസ്‌കസും ഈ സീസണിൽ ഇനി കളിക്കില്ലെന്ന് നേരത്തെ റയൽ മാഡ്രിഡ് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button