തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വലിയ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. തൈക്കാട് ശാന്തികവാടത്തില്‍ പുതിയ ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചതിന്റെയും അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചിത്രങ്ങളും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ആര്യ രാജേന്ദ്രന് ട്രോളുകളുടെ പൂരമാണിപ്പോള്‍.
”രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു.നിലവില്‍ ശാന്തികവാടത്തില്‍ വൈദ്യുതി, ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്ക്കാരത്തിനായി ഉള്ളത്”- ഇതായിരുന്നു മേയര്‍ പങ്കുവച്ച പോസ്റ്റ്.
Read Also : ബിഹാർ ചീഫ് സെക്രട്ടറി അന്തരിച്ചു; അന്ത്യം കോവിഡ് ബാധയെ തുടർന്ന്
ഇത്തരം കാര്യങ്ങൾ അതും കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട് വികസനനേട്ടമായി ചൂണ്ടിക്കാണിച്ച മേയറുടെ നടപടി വൻവിവാദമായി. രോഷം ഉയർന്നതോടെ പോസ്റ്റ് ആര്യ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ ഇപ്പോഴും പ്രചരിക്കുകയാണ്.
Post Your Comments