
പട്‌ന: ബിഹാർ ചീഫ് സെക്രട്ടറി അരുൺ കുമാർ സിംഗ് അന്തരിച്ചു. കോവിഡ് വൈറസ് ബാധയെ തുടർന്നായിരുന്നു അന്ത്യം. പട്‌നയിലെ പാറാസ് എച്ച്എംആർഐ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് മൃതദേഹം സംസ്‌കരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read Also: വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്ക്; ഉത്തരവ് പുറപ്പെടുവിച്ച് കോടതി
ഏപ്രിൽ 15 നാണ് അരുൺ കുമാർ സിംഗിന് കോവിഡ് ബാധിച്ചത്. തുടർന്ന് അദ്ദേഹത്തെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. 1985 ഐഎഎസ് ബാച്ചിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിംഗ്. 2021 ഫെബ്രുവരി 28 നാണ് അദ്ദേഹത്തെ ചീഫ് സെക്രട്ടറിയായി നിയമിച്ച് ബിഹാർ സർക്കാർ ഉത്തരവിറക്കിയത്.
13,089 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ബിഹാറിൽ കോവിഡ് ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിലേറെയായി ഉയർന്നു. 1,00,821 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ബിഹാറിൽ ചികിത്സയിലുള്ളത്.
Read Also: മെയ് ഒന്നു മുതൽ നാലു വരെ കർശന നിയന്ത്രണം; നിർദ്ദേശം നൽകി ഹൈക്കോടതി
Post Your Comments