KeralaLatest NewsNews

കാറിന്റെ ബാക്ക് സീറ്റില്‍ ഇരിക്കുന്ന മേയര്‍ക്ക് ഡ്രൈവറുടെ ആക്ഷന്‍ കാണാന്‍ കഴിയും:മാലിന്യങ്ങള്‍ കാണാന്‍ കഴിയുന്നില്ല

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിനുത്തരവാദി കേരളത്തെ ഭരിച്ചു മുടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍.

Read Also: സംസ്ഥാനത്ത് ഡെങ്കി-വൈറല്‍ പനികള്‍ പടര്‍ന്നുപിടിക്കുന്നു

കാറിന്റെ ബാക്ക് സീറ്റില്‍ ഇരിക്കുന്ന മേയര്‍ക്ക് കെഎസ്ആര്‍ടിസി ഡ്രൈവറുടെ ആക്ഷന്‍ കാണാന്‍ കഴിയുമെന്നും എന്നാല്‍ നഗരത്തിലെ മാലിന്യങ്ങള്‍ കാണാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. ജോയിയുടെ മരണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് നടന്ന ബിജെപി മാര്‍ച്ച് ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോയിയുടെ മരണം കേരളത്തിനേറ്റ അപമാനമാണെന്ന് വി മുരളീധരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച കൂടിയാണ് ഇത് വെളിവാക്കുന്നത്. സംസ്ഥാനത്തെ മന്ത്രിമാര്‍ സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. സ്വന്തം ഉത്തരവാദിത്വം റെയില്‍വേയുടെ മേല്‍ ചുമത്തി കൈകഴുകാനാണ് നഗരസഭയുടെ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാലിന്യങ്ങള്‍ ശേഖരിക്കുന്നതിലും സംസ്‌കരിക്കുന്നതിലും നഗരസഭയില്‍ ശരിയായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇല്ലെന്നും പെന്‍ഷന്‍ കൊടുക്കാന്‍ പൈസ ഇല്ലാതിരുന്ന കാലത്ത് തദ്ദേശ മന്ത്രി ടൂറില്‍ ആയിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button