തൃശ്ശൂർ: കോവിഡ് രണ്ടാം തരംഗത്തിന്റ വ്യാപനം വർധിച്ച പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിൽ വ്യാവസായിക ആവശ്യത്തിന് ഓക്സിജൻ ഉപയോഗിക്കുന്നത് നിരോധിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസാണ് ദുരന്തനിവാരണ നിയമപ്രകാരം ഒക്സിജന്റെ വ്യവസായിക ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന എല്ലാ സിലിണ്ടറുകളും ബന്ധപ്പെട്ട ഡീലർമാർ മെയ് മൂന്നാം തിയ്യതി അഞ്ച് മണിയ്ക്കകം ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സിലിണ്ടറുകൾ കൈമാറാൻ വിസമ്മതിക്കുന്നവരുടെ കയ്യിൽ നിന്നും പിടിച്ചെടുക്കുന്നതിന് താലൂക്ക് തഹസീൽമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനകം സിലിണ്ടറുകൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറാതെ കൈവശം സൂക്ഷിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം കോവിഡ് വ്യാപനം ശക്തമായതോടെ കോര്‍പ്പറേഷന്‍ പരിധിയിലെ 55 ഡിവിഷനുകളില്‍ 45 എണ്ണം ഇപ്പോള്‍ കണ്ടെയ്‌മെന്റ് സോണിലാണ്. ഇതേ നിലയിൽ കാര്യങ്ങൾ തുടർന്നാൽത്തുടർന്നാൽ ഉടൻ തന്നെ നഗരം സമ്പൂർണ്ണ അടച്ചുപൂട്ടല്‍ ഭീഷണിനേരിടും.
Post Your Comments