ന്യൂഡല്‍ഹി : നാല് ക്രൈജെനിക് ഓക്‌സിജന്‍ കണ്ടെയ്‌നറുകളാണ് അടിയന്തര സാഹചര്യത്തില്‍ സിംഗപ്പൂര്‍ ഇന്ത്യയിലേക്ക് കയറ്റി അയച്ചിരിക്കുന്നത്. ട്വീറ്ററിലൂടെയാണ് സിംഗപ്പൂര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
‘’കോവിഡിനെതിരായ പോരാട്ടത്തില്‍ ഞങ്ങള്‍ ഇന്ത്യക്കൊപ്പമാണ്. ഇരു രാജ്യങ്ങളുമായി സംയുക്ത നീക്കത്തിലൂടെ അടിയന്തരാവശ്യമെന്ന നിലയില്‍ 4 ക്രൈജെനിക് ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ ഇന്ത്യയിലേക്ക് ഇന്ന് രാവിലെ കയറ്റി അയച്ചിട്ടുണ്ട്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനത്തിലാണ് കണ്ടെയ്‌നറുകള്‍ കയറ്റിയച്ചിരിക്കുന്നത്”-.സിംഗപ്പൂര്‍ ഡിപ്ലോമാറ്റിക് മിഷന്‍ ട്വീറ്റ് ചെയ്തു.
We stand with India in its fight against Covid-19. Through a bilateral and multi-agency effort, an @IAF_MCC transport plane picked up 4 cryogenic oxygen containers at @ChangiAirport in Singapore this morning. ????? @PMOIndia @MEAIndia @SpokespersonMoD @IndiainSingapor pic.twitter.com/mU59w1yAw6
— Singapore in India (@SGinIndia) April 24, 2021
അതേസമയം ഡല്‍ഹിയിലെ ആശുപത്രിയില്‍ മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് 20 കോവിഡ് രോഗികള്‍ കൂടെ ഇന്ന് മരണപ്പെട്ടിരുന്നു. ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയിലാണ് രോഗബാധ രൂക്ഷമായ 20 രോഗികള്‍ മരിച്ചത്. ആശുപത്രിയില്‍ മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായിരുന്നെന്ന് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഡികെ ബാലുജ പറഞ്ഞു.
Post Your Comments