ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ ഓക്‌സിജന്‍ ദൗര്‍ലഭ്യത്തെ കുറിച്ച് പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ആവശ്യത്തിലധികം ഓക്‌സിജന്‍ സ്‌റ്റോക്ക് ഉണ്ടെന്നും അതിനാല്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു.
ഓക്‌സിജന്‍ സ്‌റ്റോക്ക് ആവശ്യത്തിലധികം ഉണ്ടെങ്കിലും അത് രാജ്യത്ത് എല്ലായിടത്തേക്കും എത്തിക്കാനുള്ള ഗതാഗത സംവിധാനങ്ങളുടെ കാര്യത്തിലാണ് പ്രശ്‌നം നേരിടുന്നതെന്നും അത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ സര്‍ക്കാരെന്നും അദ്ദേഹം പറയുന്നു.
മെഡിക്കല്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കപ്പെടുന്ന സംസ്ഥാനങ്ങളില്‍ നിന്ന് മറ്റിടങ്ങളിലേക്ക് അത് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഞങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കുന്നത്. അതിനായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും നോക്കുന്നുണ്ട്. കാലിയായ ടാങ്കറുകള്‍ വിമാനങ്ങള്‍ വഴി തിരിച്ചെത്തിക്കുന്നുണ്ട്. അതുവഴി വീണ്ടും വീണ്ടും ഓക്‌സിജന്‍ നിറച്ച് ടാങ്കറുകള്‍ വേണ്ട സ്ഥലങ്ങളിലെത്തിക്കാനുള്ള സമയം ലാഭിക്കാനാകും…’- പീയുഷ് ഗോയല്‍ പറയുന്നു.
Post Your Comments