ന്യൂഡല്‍ഹി : ഓക്സിജന്‍ സിലിണ്ടറെന്ന വ്യാജേന അഗ്നിശമന ഉപകരണം വിറ്റ് യുവതിയെ കബളിപ്പിച്ച രണ്ടു പേര് പിടിയില്‍. ഡല്‍ഹിയിലെ ഉത്തംനഗറില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.
Read Also : ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി യുഎഇ
കോവിഡ് ബാധിച്ച ബന്ധുവിനായാണ് ബിന്ദാപുര്‍ സ്വദേശിനിയായ ഗീത അറോറ ഓക്സിജന്‍ സിലിണ്ടര്‍ തേടിയത്. എന്നാല്‍ ഇവരെ സമീപിച്ച യുവാക്കള്‍ അഗ്നിശമന സിലിണ്ടറുകള്‍ നല്കി കബളിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്കി.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. വികാസ്പുരി നിവാസികളാണ് ഇരുവരും.
Post Your Comments