Latest NewsNewsFootballSports

ഒരു വിജയം അകലെ, മാഞ്ചസ്റ്റർ സിറ്റി കിരീടനേട്ടത്തിനരികിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി കിരീടത്തിനരികെ. ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ടുഗോളുകളുടെ വിജയമാണ് സിറ്റി സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമി ഫൈനൽ മുൻനിർത്തി പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയായിരുന്നു സിറ്റി ഇന്നിറങ്ങിയത്. മികച്ച പന്തടക്കത്തോടെ കളിച്ച സിറ്റി ആദ്യ പകുതിയിൽ കിട്ടിയ അവസരങ്ങൾ മുതലെടുക്കാനായില്ല.

രണ്ടാം പകുതിയിലെ 57-ാം മിനുട്ടിൽ സൂപ്പർ താരം സെർജിയോ അഗ്വേറോ സിറ്റിക്കായി ആദ്യ ഗോൾ നേടി. മെൻഡിയാണ് ഗോളിന് വഴിയൊരുക്കിയത്.

സിറ്റിയുടെ ആദ്യ ഗോളിന്റെ ഷോക്ക് വിട്ടുമാറും മുമ്പേ 59-ാം മിനുട്ടിൽ ഫെറൻ ടോറസിലൂടെ സിറ്റി രണ്ടാം ഗോൾ നേടി. ജയത്തോടെ സിറ്റി 34 മത്സരങ്ങളിൽ 80 പോയിന്റുമായി കിരീടനേട്ടത്തിനരികിലാണ്. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യൂണൈറ്റഡിനെക്കാൾ 13 ലീഡ് സിറ്റിക്കുണ്ട്. നാളെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനോട് പരാജയപ്പെട്ടാൽ സിറ്റിക്ക് കിരീടം ഉറപ്പിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button