KeralaNattuvarthaLatest NewsNewsIndia

‘ഒന്ന് വിളിക്കമ്മേ, അമ്മയ്ക്ക് ഞങ്ങൾ ആരുമായിരുന്നില്ലേ?’; മക്കളുടെ സ്നേഹം കാണാതെ സ്വപ്ന സമീറിനൊപ്പം മുങ്ങി, അറസ്റ്റ്

'ഒന്ന് വിളിക്കമ്മേ, അമ്മയ്ക്ക് ഞങ്ങൾ ആരുമായിരുന്നില്ലേ?'; മക്കളുടെ സ്നേഹം കാണാതെ സ്വപ്ന സമീറിനൊപ്പം മുങ്ങി, അറസ്റ്റ്

ഇരിട്ടി: ഇരിട്ടിയിൽ വെച്ച് കാണാതായ സ്വപ്ന ജയിംസിനെ കാമുകനോടൊപ്പം കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. സ്വപ്നയുടെ തിരോധാനത്തിന് പിന്നിൽ ലവ് ജിഹാദ് ആണെന്ന ആരോപണം ശക്തമാകുന്നതിനിടെയിലാണ് സ്വപ്നയെ തമിഴ്നാട്ടിലേ പൊള്ളാച്ചിയിൽ വെച്ചാണ് സ്വപ്നയേയും കാമുകൻ കൊട്ടാരംപറമ്പിൽ സമീർ (33) നൊപ്പം പോലീസ് പിടികൂടിയത്. ഇരിട്ടിയിൽ ഭർത്താവുമായി ഷോപ്പിങ്ങിനു പോയപ്പോഴായിരുന്നു സ്വപ്നയെ കാണാതാകുന്നത്.

ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊരുവിൽ മട്ടന്നൂർ സ്വദേശിയും മൂന്ന് കുട്ടികളുടെ അച്ഛനുമായ കൊട്ടാരംപറമ്പിൽ സമീറിനൊപ്പമാണ് സ്വപ്ന കടന്നുകളഞ്ഞതെന്ന് പൊലീസിന് വ്യക്തമായി. അറസ്റ് ചെയ്ത ഇരുവരെയും കോടതിയിൽ ഉടൻ ഹാജരാക്കും. സ്വപ്ന മതം മാറിയോ എന്നും സംശയിക്കുന്നുണ്ട്.

അതേസമയം, സ്വപ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട മക്കൾ മ്മയുടെ തന്നെ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് വൈറലാകുന്നു. സ്വപ്നയുടെ ഫോട്ടോയ്‌ക്കൊപ്പം മക്കൾ എഴുതിയിരിക്കുന്നത് ഇങ്ങിനെ: ‘ഒന്നു വിളിക്കമ്മേ..മടങ്ങി വാ അമ്മേ..ഞങ്ങളേ ഉപേക്ഷിക്കാൻ ഞങ്ങൾ എന്ത് തെറ്റു ചെയ്തേ. പൊന്നു പോലെ അച്ച നമ്മളേ നോക്കിയില്ലേ..നമ്മുടെ വീട് സ്വർഗമായിരുന്നില്ലേ…അത് നരകമാക്കാൻ അമ്മയ്ക്ക് എങ്ങിനെ തോന്നി…അമ്മക്ക് ഞങ്ങൾ ആരുമായിരുന്നില്ലേ..മടങ്ങി വാ ഒന്ന്….വിളിക്കമ്മേ..കുഞ്ഞ് കരഞ്ഞ് തളർന്നു..ഞങ്ങളുടെ മുഖം അമ്മയ്ക്ക് എങ്ങിനെ മറക്കാൻ കഴിയുമോ…ഇതു പോലെ തകർന്ന അച്ചയേ കണ്ടിട്ടില്ല. ഞങ്ങളേ അനാഥർ ആക്കല്ലേ, മറ്റൊരു ചിത്രത്തിൽ പറയുന്നതിങ്ങനെ, അമ്മേ..ഒന്ന് വിളിക്കമ്മേ…ഞങ്ങളോട് ഒരു തുള്ളി സ്നേഹം ഉണ്ടേൽ ഒന്ന് വിളിക്കമ്മേ..കുഞ്ഞും അച്ചയും ഒന്നും കഴിച്ചിട്ടില്ല..ഒന്ന് വിളിക്കമ്മേ…’

shortlink

Related Articles

Post Your Comments

Related Articles


Back to top button