Latest NewsCricketNewsSports

ആ ടീം ഐപിഎല്ലിനെ ബോറടിപ്പിക്കുന്നു; വിമർശനവുമായി സെവാഗ്

ഐപിഎൽ പതിനാലാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മത്സരങ്ങളെല്ലാം തന്നെ ബോറടിപ്പിക്കുകയാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വീരേന്ദർ സെവാഗ്. ഡൽഹി ക്യാപിറ്റൽസിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത ബാറ്റിങ്ങിനെ സമീപിച്ച രീതിയെ വിമർശിച്ച സെവാഗ്, വരാനിരിക്കുന്ന മത്സരങ്ങളിൽ അവരുടെ ബാറ്റിംഗ് താൻ വേഗത്തിൽ ഓടിച്ചു വിടേണ്ടി വരുമെന്ന് താരം സൂചിപ്പിച്ചു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിംഗിനെ ഒരു സിനിമയിലെ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ബോറടിപ്പിക്കുന്ന രംഗങ്ങളോടെയാണ് സെവാഗ് ഉപമിക്കുന്നത്. അവരുടെ ബാറ്റിംഗ് തനിക്ക് ഒട്ടും ദഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ സെവാഗ്, ഒരേ തെറ്റ് എല്ലാ മത്സരങ്ങളിലും അവർ ആവർത്തിച്ച് കൊണ്ടിരിക്കുന്നതായും കൂട്ടിച്ചേർത്തു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും ആന്ദ്രെ റസലിനെ അവർ ഉപയോഗിക്കുന്ന രീതിയെയും സെവാഗ് വിമർശിച്ചു. ഡെൽഹിക്കെതിരായ മത്സരത്തിൽ ഓയിൻ മോർഗനും, സുനിൽ നരെയ്നും മുമ്പ് ആന്ദ്രെ റസൽ ബാറ്റിംഗിനെത്തിയിരുന്നെങ്കിൽ കൊൽക്കത്ത കുറച്ചു കൂടി റൺസ് നേടുമായിരുന്നുവെന്ന് സെവാഗ് പറഞ്ഞു. കൂടാതെ അവരുടെ ഓപ്പണിംഗ് വിക്കറ്റിൽ റൺസ് വരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button