Latest NewsKeralaNattuvarthaNews

രണ്ട് മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയെന്ന വാർത്തകളോട് പ്രതികരിച്ച് ലസിത പാലക്കൽ

മക്കളെ ഉപേക്ഷിച്ചിട്ടില്ലെന്ന് ലസിത വ്യക്തമാക്കുന്നു

രണ്ട് മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയെന്ന വാർത്തകളോട് പ്രതികരിച്ച് ലസിത പാലക്കൽ. തനിക്കും മക്കൾക്കും ഒരു ജീവിതം കിട്ടുമെന്ന വിശ്വാസത്തിലാണ് താൻ രണ്ടാം വിവാഹത്തിന് ഒരുങ്ങിയതെന്ന് കണ്ണൂരിലെ ബിജെപി നേതാവ് കൂടിയായ ലസിത പാലക്കൽ പറയുന്നു. ആദ്യ വിവാഹം ഡിവോഴ്സ് ചെയ്തു മുന്നോട്ടു പോകുന്നതിനിടയിലാണ് ബൈജുവിനെ പരിചയപ്പെടുന്നതെന്നു ലസിത പറയുന്നു. ലസിതയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

അതിജീവനം അതൊരു സുഖാ ഇപ്പോൾ ….. 18വയസിൽ വിവാഹിതയായ ഞാൻ 4 വർഷത്തിനുള്ളിൽ 2 മക്കളെയും കുട്ടിന് കിട്ടി —- ഇടക്കിടയ്ക്ക് മദ്യപാനം കൊണ്ടുള്ള ചെറിയ പ്രശ്നങ്ങൾ അല്ലാതെ ഞങ്ങളുടെ ജീവിതത്തിൽ കുഴപ്പം ഒന്നും ഇല്ലായിരുന്നു. ശരാശരി ഒരു നല്ല ഫാമിലി ലൈഫ്. പിന്നിട് ആ ചെറിയ ചെറിയ കുഴപ്പങ്ങൾ സംശയരോഗം വലുതായി തുടങ്ങി. എന്നിട്ടും എല്ലാം മക്കളെ ഓർത്ത് എല്ലാം സഹിച്ചു ഞാൻ മുന്നോട്ട് പോയി…ഏതൊരു വെക്തിയെ പൊലേ ഞാനും മാക്സിമം ക്ഷമിച്ച് മുന്നോട്ട് പോയി ..വിവാഹം എന്നത് ജീവിതത്തിൽ ഒരാവശ്യമേ അല്ലായിരുന്നു എന്ന് വരെ ഓർമ്മിപ്പിച്ചിരുന്ന നിമിഷങ്ങൾ ഉണ്ടായിരുന്നു.. ഉപദ്രവം കൊണ്ട് ക്ഷമയുടെ നെല്ലിപട കണ്ട് തുടങ്ങിയ ഞാൻ ഒന്നും ആലോചിച്ചില്ല ഡിവോഴ്സ് ഫയൽ ചെയ്തു.. മക്കളേയും കുട്ടി എന്റെ വീട്ടിലേക്ക് പോന്നു… അല്ലെങ്കിലും ഞാൻ ഭർത്താവിൻ്റെ വീട്ടിൽ നിൽക്കാറില്ല ഉപദ്രവം കൊണ്ട്. പിന്നെ കുറച്ച് കാലത്തിനു ശേഷം നാട്ടിലെ പൊതുപ്രവർത്തന രംഗത്ത് സജീവമായി..ചെറുപ്പം മുതലേ RSS നോട് ആയിരുന്നു അടുപ്പം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥലം അയതുകൊണ്ട് തന്നെ എതിർപ്പും, ഭീഷണിയും, ആക്രമണവും വരെ ഉണ്ടായി. പിന്നെ ലോക്കൽ ബോഡി ഇലക്ഷനിൽ എരഞ്ഞോളി പഞ്ചായത്തിലും കതിരൂർ ഡിവിഷനിലും മത്സരിച്ചു…കുടെ ജില്ലാ ചുമതലയും. ഏതൊരു പാർട്ടിയിൽ ഉള്ളത് പോലെ എനിക്കും ചെറിയ ചെറിയ വിഷമങ്ങൾ അനുഭവിക്കെണ്ടി വന്നു…കുറെ പ്രാവശ്യം പരിഹരിച്ചു. എന്നിട്ടും കുറച്ച് പേരുടെ ഈഗോ കാരണം അവർ എന്നെ പിന്നെയും വെട്ടയാടി കൊണ്ടെയിരുന്നു അത് ഇപോഴും തുടരുന്നു…

Also Read:ആര്‍ ബാലകൃഷ്ണപിള്ളയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

2 മക്കളേയും കൊണ്ട് ഈ ചെറിയ പ്രായത്തിൽ തന്നെ ഒറ്റക് ഉള്ള ജീവിതം എങ്ങനെ എന്ന് നിങ്ങൾക്ക് മനസിലാവും. എന്റെ കൂട്ടുകാർ ഒരു വിവാഹം കഴിക്കാൻ പറയാറുണ്ട് ( അനുഭവം ഉള്ളത് കൊണ്ട് mind ചെയ്യൽ ഇല്ല ..ചുട് വെള്ളത്തിൽ വീണ പൂച്ചയെ പച്ച വെള്ളം കണ്ടാൽ പേടിക്കുന്നത് പോലെ).. അങ്ങനെ മുന്നോട്ട് പോകുമ്പോൾ അണ് ബൈജു നെ പരിചയപ്പെട്ടത് കണ്ട് മുട്ടുന്നത് (മുമ്പ് അറിയാമായിരുന്നു,up school) നല്ല ഒരു ഫ്രണ്ട് ആയിരുന്നു. എന്റെ അവസ്ഥ കണ്ടിട്ട് അകും ബൈജു എന്നോട് വിവാഹ അഭ്യർത്ഥന നടത്തിയത്. മക്കളെയും നോക്കിക്കോളാം എന്നും ബൈജു അച്ഛനും അമ്മയും എന്നൊട് സംസാരിച്ചു ..അങ്ങനെ ആണ് ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ സമ്മതിച്ചത് (അല്ലാതെ എന്നോട് ഈഗോ ഉള്ളവർ പറയുന്നത് പോലെ ഒളിച്ചോടിയത് അല്ല).. ആണങ്കിൽ fb യിൽ എന്തിന് നിങ്ങളോട് പറയണം? മൂടിവച്ചാൽ പോരായിരുന്നൊ എന്റെ മക്കൾക്ക് വേണ്ടി എന്റെ മുൻ ഭർത്താവ് കേസ് കൊടുത്തിട്ട് ഉണ്ട്, അതുകൊണ്ടാണ് വിവാഹത്തിന് മക്കൾ കൂടെ ഇല്ലാതിരുന്നത്. ഈ അടുത്ത് തന്നെ മക്കൾ എന്റെ കൂടെ ഉണ്ടാവും … പിന്നെ ഇപ്പൊൾ എനിക്ക് പാർട്ടിയിൽ യാതൊരു ചുമതലയും ഇല്ല പിന്നെ എന്തിന്റെ പേരിൽ എന്നെ ഇവർ ഇപ്പോഴും വേട്ടയാടുന്നത്?.
Note : എന്റെ പാർട്ടി ദേശീയതയാണ് അത് ഒരിക്കലും കമ്മ്യൂണിസത്തിൽ ലയിക്കില്ല …… അതിജീവനം എന്ന വാക്ക് എത്ര മനോഹരമാണെന്ന് ചിലപ്പോൾ തോന്നിപ്പോവാറുണ്ട്.

https://www.facebook.com/permalink.php?story_fbid=2882375745320562&id=100006444936290

shortlink

Related Articles

Post Your Comments

Related Articles


Back to top button