Latest NewsKeralaNattuvarthaNews

ബേപ്പൂരില്‍ പി.എ.മുഹമ്മദ് റിയാസ് പിന്നിൽ; ബാലുശേരിയില്‍ ധര്‍മജന്‍; അട്ടിമറികള്‍ പ്രവചിച്ച്‌ എക്‌സിറ്റ്‌പോള്‍

നാദാപുരത്ത് കെ.പ്രവീണ്‍ കുമാര്‍ ഇ.കെ.വിജയനെ അട്ടിമറിക്കുമെന്ന് എക്സിറ്റ് പോള്‍

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നത് മെയ് രണ്ടിനാണ്. കേരളം ആര് ഭരിക്കുമെന്ന ചൂടേറിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ചാനൽ സർവേകൾ. കോഴിക്കോട്ജില്ലയില്‍ അട്ടിമറി വിജയം പ്രവചിച്ച്‌ മനോരമ ന്യൂസ് വിഎംആര്‍ എക്‌സിറ്റ്‌പോള്‍ ഫലം.

ബാലുശേരിയില്‍ നടൻ ധര്‍മജൻ കന്നിയങ്കത്തിൽ സച്ചിന്‍ ദേവിനുമേല്‍ ഒരു ശതമാനം വോട്ടിന്റെ ലീഡുനേടുമെന്നാണ് പ്രവചനം. കൂടാതെ വടകരയില്‍ കെ.കെ. രമ മനയത്ത് ചന്ദ്രനെക്കാള്‍ രണ്ട് ശതമാനം വോട്ടിന് മുന്നിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലം

read also:പ്രധാനമന്ത്രി നരേന്ദ്രമോദി ജനിതകമാറ്റം വന്ന വൈറസുകൾക്ക് പടരാൻ അവസരമൊരുക്കിയെന്ന് സീതാറാം യെച്ചൂരി

നാദാപുരത്ത് കെ.പ്രവീണ്‍ കുമാര്‍ ഇ.കെ.വിജയനെ അട്ടിമറിക്കുമെന്ന് എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ യുഡിഎഫ് 2.80% മുന്നിലെന്ന് പ്രവചനം പറയുന്നു. കുറ്റ്യാടി സിറ്റിങ് സീറ്റില്‍ യുഡിഎഫിന് എല്‍ഡിഎഫിനുമേല്‍ 1.10% മാത്രം ലീഡോടെ ജയമെന്ന് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.

ബേപ്പൂരില്‍ പി.എ.മുഹമ്മദ് റിയാസ് പിന്നിലെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്സിറ്റ് പോള്‍. ഇവിടെ യുഡിഎഫ് 3.10 % വോട്ടിന് മുന്നിലെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു. കുന്നമംഗലത്ത് സിറ്റിങ് എംഎല്‍എ പി.ടി.എ.റഹീം 5.30% വോട്ടിന് പിന്നിലെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button