ന്യൂഡൽഹി: ശാസ്ത്രത്തെ നിരാകരിച്ചും അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിച്ചും സൂപ്പർ സ്പ്രെഡിങ്ങ് ഇവൻ്റുകൾ സംഘടിപ്പിച്ചും നരേന്ദ്രമോദി ജനിതകമാറ്റം വന്ന വൈറസുകൾക്ക് പടരാൻ അവസരമൊരുക്കിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
Read Also : ‘മിഷന്‍ ഓക്സിജന്‍ ‘ പദ്ധതിയിലേക്ക് വൻതുക സംഭാവനയായി നൽകി സച്ചിൻ ടെണ്ടുൽക്കർ
മോദിക്കും കേന്ദ്രസർക്കാരിനും ഈ ദുരന്തം സൃഷ്ടിച്ചതിലെ ഉത്തരവാദിത്വത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. യാതൊരു ആസൂത്രണവും നടത്താതെ സ്വയം അഭിനന്ദിച്ച് നടക്കുകയായിരുന്നു കഴിഞ്ഞ ഒരു വർഷമായി മോദി ചെയ്തതെന്നും യെച്ചൂരി കുറ്റപ്പെടുത്തുന്നു.
മുൻകരുതലുകൾ പാലിക്കാത്തതിന്റെ ഉത്തരവാദിത്തം ജനങ്ങൾക്കാണെന്ന് പറയുകയും പിന്നീട് സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്ത കേന്ദ്രം ഇപ്പോൾ ജനിതകമാറ്റം വന്ന വൈറസായതിനാലാണ് ഇത്രയും വ്യാപനമെന്ന് പറയുകയാണെന്നും യെച്ചൂരി പ്രസ്താവനയിൽ പറയുന്നു.
Post Your Comments