
ന്യൂസിലാന്റ് പേസർ സ്കോട്ട് കുഗ്ഗെലൈനിനെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഐപിഎല്ലിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ കെയിൻ റിച്ചാർഡ്സണ് പകരമാണ് താരത്തെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസിന്റെ റിസർവ് താരമായി ഇന്ത്യയിൽ എത്തിയ കുഗ്ഗെലൈൻ അവരുടെ ബയോ ബബിളിന്റെ ഭാഗമായി തുടരുകയായിരുന്നു. 2019 ൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ്. അതേസമയം, രണ്ട് താരങ്ങളാണ് ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.
റിച്ചാർഡ്സണ് പുറമെ ആദം സംപയാണ് പുറത്തുപോയ മറ്റൊരു താരം. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് താരങ്ങൾ ഐപിഎല്ലിൽ നിന്ന് പിന്മാറിയത്. റിച്ചാർഡ്സും ആദം സംപയും ഓസ്‌ട്രേലിയയിലേക്ക് മടങ്ങുകയാണെന്നാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഔദ്യോഗിക സ്റ്റേറ്റ്മെന്റിൽ പറയുന്നത്. നേരത്തെ രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ നിന്ന് വിദേശ താരങ്ങളായ ലിയാം ലിവിങ്‌സ്റ്റണും ആൻഡ്രൂ ടൈയും പിന്മാറിയിരുന്നു.
Post Your Comments