കോവിഡിന് രക്തസാക്ഷിയായി മറ്റൊരു ആരോഗ്യ പ്രവർത്തക കൂടി.
പാലിശ്ശേരി പോലീസ് ക്വോട്ടേഴ്സിന് സമീപം താമസിക്കുന്ന ഡോ: മഹയാണ് വിടപറഞ്ഞത്.
മംഗലാപുരം ഇന്ത്യാനോ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. കാസർകോഡ് സ്വദേശി ഡോ: ഷവാഫറാണ് ഭർത്താവ്. പാലിശ്ശേരി സി.സി അബ്ദുൾ ബഷീറിന്റെയും നസ്റിയയുടെയും മകളാണ് ഈ 25കാരി.
അഞ്ചുമാസം ഗർഭിണിയായിരുന്നു. ഗർഭസ്ഥശിശുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രണ്ടുദിവസം മുൻപ് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായെങ്കിലും ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു.
Also Read:അസമിലും മേഘാലയയിലും വൻ ഭൂചലനം
കോവിഡ് മരണങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. അതിൽ പലതും ആരോഗ്യരംഗത്തു നിന്നുള്ളത് തന്നെയാണ്. കഴിഞ്ഞ ദിവസം മരിച്ച അശ്വതിയുടെ വാർത്തകൾ വളരെ വേദനയോടെയാണ് മലയാളികൾ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്.
Post Your Comments