തിരുവനന്തപുരം : കേരളത്തിലെ കോവിഡ് പ്രതിരോധം പൂർണമായും തകർന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മാരകമായ വൈറസ് വകഭേദം കേരളത്തിലുണ്ടെന്ന് ഈ മാസം ആദ്യം തന്നെ സർക്കാരിന് മനസിലായിട്ടും നടപടിയെടുത്തില്ല. മ്യൂട്ടേഷൻ സംഭവിച്ച വൈറസ് സംസ്ഥാനത്തെ 10 ജില്ലകളിലെങ്കിലും ഉണ്ടാകുമെന്ന റിപ്പോർട്ട് ഉണ്ടായിട്ടും സർക്കാർ എന്ത് ചെയ്തുവെന്നും സുരേന്ദ്രൻ ചോദിച്ചു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപദേശവും തള്ളലും കൊണ്ട് മാത്രം കോവിഡിനെ പ്രതിരോധിക്കാനാവില്ല. സംസ്ഥാന സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിന് പണം ചിലവഴിക്കുന്നില്ല. ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ച 20000 കോടിയുടെ സാമ്പത്തിക പാക്കേജിനെപ്പറ്റി സര്‍ക്കാര്‍ ഇപ്പോള്‍ മിണ്ടുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിന് എത്ര പണം ചിലവഴിച്ചെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Read Also : ശ്വാസം കിട്ടാതെ പിടയുന്നവർക്ക് ആശ്വാസമായി 100 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ നൽകി താരദമ്പതികൾ
കോവിഡ് വാക്‌സിന്‍ എപ്പോള്‍ കേരളത്തില്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ബുക്ക് ചെയ്യുമ്പോൾ കേരളം ഇരുട്ടില്‍ തപ്പുകയാണ് ചെയ്യുന്നത്. തുടര്‍ഭരണം ലഭിക്കില്ലെന്ന് ഉറപ്പായതുകൊണ്ടാണോ സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങുന്നത് ചര്‍ച്ചയില്‍ ഒതുക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
Post Your Comments