രാജ്യത്താകമാനം കോവിഡ് മഹാമാരിയില്‍ മരണ സംഖ്യ വര്‍ധിക്കുന്ന ഈ പ്രതിസന്ധിയില്‍ ആശ്വാസമാവുകയാണ് ബോളിവുഡ് താര ദമ്ബതികളായ അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും. കോവിഡ് രോഗികള്‍ക്കായി 100 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സംഭാവന നല്‍കിയാണ് ബോളിവുഡ് താരം അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും മനുഷ്യത്വത്തിന്റെ മൂല്യം ഉയര്‍ത്തിക്കാട്ടുന്നത് . ദൈവിക് ഫൗണ്ടേഷന് വേണ്ടിയാണ് ഇവര്‍ സംഭാവന നല്‍കിയത്. മൊത്തം 220 കോണ്‍സണ്‍ട്രേറ്ററുകളാണ് ദൈവിക് ഫൗണ്ടേഷന്‍ ആശുപത്രികള്‍ക്ക് നല്‍കിയത്. അതില്‍ 100 എണ്ണം നല്‍കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ട്വിങ്കിള്‍ ഖന്ന സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
Also Read:തള്ളി മറയ്ക്കാന്‍ താല്‍പര്യമില്ല, തെരഞ്ഞെടുപ്പ് ഫലം എന്തായാലും ആശങ്കയില്ലെന്ന് കൃഷ്ണകുമാര്‍
രക്തത്തിലെ ഓക്‌സിജന്റെ അളവില്‍ കുറവ് നേരിടുന്ന രോഗികള്‍ക്ക് ഓക്‌സിജന്‍ തെറാപ്പിയ്ക്ക് അനിവാര്യമായി വേണ്ട ഒന്നാണ് ബോളിവുഡ് താരങ്ങള്‍ കൈമാറിയ മെഡിക്കല്‍ ഉപകരണം. അന്തരീക്ഷവായുവില്‍ നിന്ന് ഓക്‌സിജനെ മാത്രം വേര്‍തിരിച്ചെടുക്കുന്ന സംവിധാനമാണ് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍. അന്തരീക്ഷവായുവില്‍ 78% നൈട്രജനും 21% ഓക്‌സിജനും 1% മറ്റു വാതകങ്ങളുമാണ് അടങ്ങിയിട്ടുള്ളത്. ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ വായുവിനെ സ്വീകരിക്കുകയും അത് ഫില്‍റ്റര്‍ ചെയ്ത് ഓക്‌സിജനെ മാത്രം അരിച്ചെടുക്കുകയും ചെയ്യുന്നു. ഈ ഓക്‌സിജന്‍ 90-95% ശുദ്ധമായിരിക്കും.
2020 മാര്‍ച്ചില്‍ കോവിഡ് പ്രതിസന്ധി തുടങ്ങിയ സമയത്ത് തന്നെ സഹായവുമായി അക്ഷയ് കുമാര്‍ രംഗത്ത് വന്നിരുന്നു. 25 കോടിയാണ് അക്ഷയ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. രാജ്യത്ത് കോവിഡ് കേസുകള്‍ അനിയന്ത്രിതമായതോടെ പല സംസ്ഥാനങ്ങളിലെ ആശുപത്രികളും നിറഞ്ഞു കവിയുകയും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തില്‍ വിവിധ രാജ്യങ്ങള്‍ സഹായവുമായി രംഗത്തെത്തിയിട്ടുണ്ട് .
Post Your Comments