Latest NewsNewsInternational

ആദ്യ ചാന്ദ്ര ദൗത്യത്തിലെ അംഗം മൈക്കിൾ കോളിൻസ് അന്തരിച്ചു

ന്യൂയോർക്ക്: ബഹിരാകാശ സഞ്ചാരിയായ മൈക്കിൾ കോളിൻസ് അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കവെയാണ് അന്ത്യം. 90 വയസായിരുന്നു. കുടുംബമാണ് അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവിട്ടത്. ട്വിറ്ററിലൂടെയായിരുന്നു കുടുംബാംഗങ്ങൾ ഇക്കാര്യം അറിയിച്ചത്.

Read Also: കോവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതിനുളള ശ്രമങ്ങളുമായി കേരളം; സഹായത്തിനായി കേന്ദ്രത്തിന് കത്തയച്ച് ആരിഫ് എം.പി

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലെ അംഗമായിരുന്നു മൈക്കിൾ കൊളിൻസ്. നീൽ ആംസ്‌ട്രോങ്, എഡ്വിൻ ആൽഡ്രിൻ എന്നിവരായിരുന്നു അപ്പോളോ ദൗത്യസംഘത്തിലെ മറ്റംഗങ്ങൾ.

1969 ജൂലൈ മാസത്തിലാണ് ബഹിരാകാശ മേഖലയിൽ ഈ സുപ്രധാന നേട്ടം കരസ്ഥമാക്കിയത്. നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങി ചരിത്ര നേട്ടം സ്വന്തമാക്കിയപ്പോൾ കൊളംബിയ എന്ന ആ കമാൻഡ് മൊഡ്യൂളിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് മൈക്കൽ കോളിൻസ് ആയിരുന്നു. ബഹിരാകാശ പര്യവേഷണ കേന്ദ്രം നാസ അദ്ദേഹത്തിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

Read Also: ഭർത്താവിന്റെ മരണത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷൻ; പരാതി നൽകി തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭാര്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button