കോവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ക്ക് തുടക്കവുമായി കേരളം. കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡില്‍ കൊവിഡ് വാക്‌സിന്‍ ഉത്പാദനം സാധ്യമാകുമോ എന്ന സാധ്യതയാണ് പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ഡി.പി. വ്യവസായ വകുപ്പിന് പദ്ധതി സമര്‍പ്പിച്ചു. വാക്‌സിന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് 400 കോടി രൂപയാണ് കണക്കാക്കപ്പെടുന്ന തുക.
സംസ്ഥാന സര്‍ക്കാര്‍ വിശദമായ പ്ലാന്‍ തയ്യാറാക്കി കേന്ദ്രത്തിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കും. രണ്ട് കൊവിഡ് വാക്‌സിനുകള്‍ ആണ് രാജ്യത്ത് ഉല്പാദിപ്പിക്കുന്നത്. പേറ്റന്റ് ഉള്ളതിനാല്‍ വാക്‌സിനുകളുടെ ഫോര്‍മുല കെ.എസ്.ഡി.പിക്ക് ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് എ.എം ആരിഫ് എം.പി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷവര്‍ധന് കത്തയച്ചു.
ഇഞ്ചക്ഷന്‍ മരുന്നുകള്‍ ഉത്പാദിപ്പിക്കാന്‍ സൗകര്യമുള്ള പൊതുമേഖല സ്ഥാപനമായ കലവൂര്‍ കെ.എസ്. ഡി.പി. യില്‍ കോവിഡ് വാക്സിന്‍ നിർമ്മിക്കാൻ കഴിയും എന്നാണ് നിഗമനം. വാക്സിൻ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ധനസഹായവും നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്നും കത്തിൽ പറയുന്നു.
Post Your Comments