COVID 19KeralaCinemaLatest NewsNewsIndiaLife Style

സംസ്ഥാനത്ത് ഇന്നുമുതൽ അടച്ചിടുന്ന സ്ഥാപനങ്ങൾ ഇവ

തിരുവനന്തപുരം: കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. തിയേറ്ററുകളും മാളുകളും ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും ക്ലബ്ബുകളും വിനോദപാര്‍ക്കുകളും ബാറുകളും ബെവ്കോ വില്പനശാലകളും ഇന്ന് മുതല്‍ അടച്ചിടും.
50 പേര്‍ക്ക് മാത്രമാകും ആരാധനാലയങ്ങളിലും വിവാഹച്ചടങ്ങിലും പ്രവേശന അനുമതി. മരണാനന്തര ചടങ്ങില്‍ പരമാവധി 20 പേര്‍ക്കാണ് പങ്കെടുക്കാനാവുക. വാരാന്ത്യ നിയന്ത്രണവും സംസ്ഥാനത്ത് തുടരും. കടകള്‍ രാത്രി ഏഴരവരെ മാത്രം. ഹോട്ടലുകളില്‍ രാത്രി 9 വരെ പാഴ്സലുകള്‍ അനുവദിക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല.

Also Read:വോട്ടെണ്ണൽ ദിനത്തിൽ ലോക് ഡൗണോ ? ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പൊതുഗതാഗതത്തിനും ചരക്ക് നീക്കത്തിനും വിലക്കില്ല. ഒരുതരത്തിലുമുള്ള പൊതുപരിപാടികളോ ഒത്തുചേരലുകളോ നടത്താന്‍ പാടില്ല.
സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകള്‍ ഇന്ന് മുതല്‍ തുറക്കില്ല. ബദല്‍ മാര്‍ഗ്ഗങ്ങള്‍ വരും ദിവസങ്ങളില്‍ തീരുമാനിക്കും. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ബാറുകള്‍ അടച്ചിടും എന്നു മാത്രമേ പറയുന്നുള്ളൂ. എന്നാല്‍ വില്‍പന ശാലകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും ബെവ്കോ എം ഡി പറഞ്ഞു.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചപര്യത്തില്‍ എറണാകുളത്ത് പ്രത്യേക നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസം കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങളാണ് ഇനി എറണാകുളത്തും നടപ്പിലാക്കുക.
പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം കടകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും രാത്രി 7.30 വരെ തുറന്നു പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ പാഴ്സല്‍ വിതരണം രാത്രി ഒന്‍പതു വരെ തുടരാം. കടകളില്‍ പൊതുജനങ്ങളുമായുള്ള സമ്ബര്‍ക്കം പരമാവധി കുറയ്ക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button