Latest NewsIndiaNews

നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ പറയൂ, ഞങ്ങള്‍ കേന്ദ്രത്തിനോട് ചെയ്യാന്‍ പറയാം;കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

ഓക്‌സിജന്‍ വിതരണത്തില്‍ ഡല്‍ഹി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായെന്ന് കോടതി വിമര്‍ശിച്ചു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഓക്‌സിജന്‍ വിതരണത്തില്‍ ഡല്‍ഹി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായെന്ന് കോടതി വിമര്‍ശിച്ചു. ഡല്‍ഹി സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനോട് സഹായം ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി.

Also Read: ഉത്തർപ്രദേശിനെതിരെ വ്യാജ വാർത്ത; പ്രമുഖ ചാനലിനെക്കൊണ്ട് മാപ്പ് പറയിച്ച് യോഗി സർക്കാർ

മഹാരാജ അഗ്രസേന്‍ ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണത്തില്‍ സേത് എയര്‍ കമ്പനിയുമായി ഡല്‍ഹി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഓക്‌സിജന്‍ വിതരണത്തില്‍ കമ്പനി വീഴ്ച വരുത്തി. ഇതോടെയാണ് കെജ്രിവാള്‍ സര്‍ക്കാരിനെതിരെ ഡല്‍ഹി ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ദിനംപ്രതി ആളുകള്‍ മരിച്ചു വീഴുന്ന സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരം കാണാന്‍ ഡല്‍ഹി സര്‍ക്കാരിന് കഴിയില്ലെങ്കില്‍ അക്കാര്യം അറിയിക്കണമെന്നും കേന്ദ്രത്തോട് ഓക്‌സിജന്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു.

ജനങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് ജസ്റ്റിസുമാരായ വിപിന്‍ സാന്‍ഗി, രേഖ പല്ലി എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. കുറഞ്ഞ അളവില്‍ മാത്രമാണ് ഡല്‍ഹിയില്‍ ഓക്‌സിജന്‍ വിതരണം നടക്കുന്നത്. ഓക്‌സിജന്‍ കിട്ടാനില്ലെന്നാണ് സര്‍ക്കാര്‍ വാദമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സേത് എയര്‍ കമ്പനിയെയും ഹൈക്കോടതി വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button