തിരുവനന്തപുരം: ബെവ്‌കോ ഹോം ഡെലിവറിയ്ക്ക് അടുത്തയാഴ്ച മുതല്‍ തുടക്കമാകും. ആദ്യ ഘട്ടമായി തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കും. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന് കൈമാറിയേക്കും. കോവിഡ് രണ്ടാം തരംഗം ശക്തമായതോടെയാണ് ഹോം ഡെലിവറിയുടെ സാധ്യതകള്‍ ബിവ്‌റേജസ് കോര്‍പറേഷന്‍ പരിശോധിച്ചത്. ബെവ്‌കോ തന്നെ ആവശ്യക്കാര്‍ക്ക് മദ്യം വീട്ടിലെത്തിക്കണമോ സ്വകാര്യ സേവന കമ്ബനികളെ ആശ്രയിക്കണമോ എന്ന കാര്യത്തിലും തീരുമാനം ഉടന്‍ ഉണ്ടാകും.
ആദ്യഘട്ടത്തില്‍ പ്രീമിയം ബ്രാന്‍ഡുകള്‍ ആയിരിക്കും ഡെലിവറി ചെയ്യുക. ഹോം ഡെലിവറിക്ക് പ്രത്യേക സര്‍വീസ് ചാര്‍ജുമുണ്ടാകും. എത്ര രൂപ ഈടാക്കണം എന്ന കാര്യം ഇതിന്റെ ചിലവവുകൂടി കണക്കിലെടുത്ത് തീരുമാനിക്കും. ആദ്യഘട്ടത്തിന് ശേഷമാകും കൂടുതല്‍ മാറ്റങ്ങള്‍ വേണമോ എന്ന് തീരുമാനിക്കുക. സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വേണ്ടി ബവ്‌കോ എംഡി യോഗേഷ് ഗുപ്ത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് ശേഷം സര്‍ക്കാര്‍ ശുപാര്‍ശ നല്‍കും. എന്നാല്‍ ബെവ്ക്യു ആപ് തിരിച്ചുകൊണ്ട് വരേണ്ടന്നാണ് തീരുമാനം.
അതേസമയം ഹോം ഡെലിവറി വന്നാല്‍ ബെവ്ക്യൂ ആപ്പിന് സമീപമായ ആപ്പും കൊണ്ടുവന്നേക്കും. നേരത്തെ ലോക്ക്ഡൗണ്‍ സമയമാണ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടന്നപ്പോള്‍ മദ്യാസക്തി കൂടുതലുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം ഹോം ഡെലിവറി നടത്താനുള്ള ആലോചനയുണ്ടായിരുന്നു. എന്നാല്‍ എതിര്‍പ്പുകള്‍ മൂലം അത് നടന്നിരുന്നില്ല. എന്നാല്‍ ഹോം ഡെലിവറിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും സര്‍ക്കാരിന്റെ നിലപടിനു കൂടി അനുസരിച്ചായിരിക്കുമെന്നു ബവ്‌കോ എം.ഡി യോഗേഷ് ഗുപ്ത വ്യക്തമാക്കിയിരുന്നു.
Post Your Comments