നടിക്ക് കോവിഡ്; ചിത്രീകരണം മുടങ്ങി ‘ദളപതി 65’

ജോര്‍ജ്ജിയിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരുന്നത്.

നെല്‍സണ്‍ ദിലീപ് കുമാറിൻറെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ചിത്രമാണ് ദളപതി 65 . ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിലെ നായികയായ പൂജ ഹെഗ്‌ഡെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ചിത്രീകരണം മുടങ്ങിയിരിക്കുന്നത്. തുടർന്ന് വിജയ് ചെന്നൈയിലേക്ക് മടങ്ങി. ജോര്‍ജ്ജിയിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരുന്നത്. തിങ്കളാഴ് രാവിലെയാണ് ഇളയദളപതി വിജയ് ചെന്നൈയില്‍ തിരിച്ചെത്തിയത്.

കോവിഡ് രണ്ടാം ഘട്ടം അതി രൂക്ഷമായി പടരുന്നത് കാരണം തമിഴ്‌നാട്ടില്‍ പലയിടത്തും കര്‍ശന വിലക്കുകളാണ്. അതിനാൽ പ്രത്യേക സെറ്റ് ഇട്ട് ഗാനരംഗം ചിത്രീകരിക്കാം എന്നായിരുന്നു പ്ലാന്‍. ഇപ്പോള്‍ നായികയ്ക്കും കൊവിഡ് പോസിറ്റീവ് ആയ സാഹചര്യത്തില്‍ തീരുമാനിച്ച തിയ്യതിയില്‍ ഷൂട്ടിങ് നടത്താന്‍ പറ്റില്ല.

അനിരുദ്ധ് ആണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്. മനോജ് പരമഹംസ ക്യാമറ ചലിപ്പിയ്ക്കുന്ന ചിത്രത്തിന് വേണ്ടി സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത് ദേശീയ പുരക്‌സാര ജേതാവായ അന്‍പറിവാണ്. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മാതാക്കൾ.

Share
Leave a Comment