ഡൽഹി : പ്രമുഖ ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതജ്ഞന്‍ പണ്ഡിത് രാജന്‍ മിശ്ര കോവിഡ് ബാധിച്ചു മരണപ്പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു. എന്നാൽ വെന്റിലേറ്റര്‍ സഹായം ലഭിക്കാതിരുന്നതിനാലാണ് രാജന്‍ മിശ്ര മരിച്ചതെന്നാണ് അദ്ദേഹത്തിന്റെ മകന്റെ ആരോപണം. വെന്റിലേറ്ററിന് ശ്രമിച്ചെന്നും എന്നാല്‍ ആരും പിന്തുണച്ചില്ലെന്നും രജ്‌നീഷ് പറയുന്നു.
read also:ആഭ്യന്തര വിമാന സര്‍വീസ്; നിയന്ത്രണങ്ങള്‍ മെയ് 31 വരെ തുടരാൻ കേന്ദ്ര നിർദ്ദേശം
‘6.30 ഓടെ ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. വെന്റിലേറ്റര്‍ ലഭിക്കുന്നതിനുള്ള ശ്രമങ്ങളിലായിരുന്നു ഞങ്ങള്‍. പക്ഷേ ആരും ഞങ്ങളെ പിന്തുണച്ചില്ല. ഒരു ആശുപത്രികളിലും ഒന്നും ഇല്ല. അവസാനം സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രിയുടെ ഓഫിസ് എത്തി. അപ്പോഴേക്കും അദ്ദേഹം ഞങ്ങളെവിട്ടു പോയിരുന്നു.’- രജ്‌നിഷ് പറഞ്ഞു.
70 കാരനായ രാജന്‍ മിശ്ര ഡല്‍ഹിയിലെ ആശുപത്രിയില്‍വച്ച് ഞായറാഴ്ചയാണ് അന്തരിച്ചത്.
Post Your Comments