COVID 19Latest NewsKeralaNattuvarthaNews

‘ആശുപത്രികളിലെ ഓക്സിജൻ ക്ഷാമം,’ ഡൽഹി സർക്കാരിന്റെ വീഴ്ച; കോടതിയെ ഉദ്ദരിച്ചുകൊണ്ട് ശ്രീജിത്ത് പണിക്കർ

"ആവശ്യമായത് ചെയ്യാം." എന്ന മറുപടി മാത്രമാണ് ഡൽഹി സർക്കാരിന് ഉണ്ടായിരുന്നത്

ഡൽഹിയിലെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം നേരിട്ടതിന് കാരണം സംസ്ഥാന സർക്കാർ ക്രിയാത്മകമായി കാര്യങ്ങളെ സമീപിക്കാഞ്ഞതിനാലാണെന്ന് കോടതിയെ ഉദ്ദരിച്ചുകൊണ്ട് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ വ്യക്തമാക്കി.

കേന്ദ്രമന്ത്രി പിയുഷ് ഗോയലും, ഉദ്യോഗസ്ഥരും ഓക്സിജൻ ലഭ്യതക്കുറവ് ഇല്ലെന്നും, ഡൽഹി മതിയായ ടാങ്കറുകൾ അയക്കുന്നില്ലെന്നും, മറ്റു സംസ്ഥാനങ്ങൾ ടാങ്കറുകൾ അയക്കുന്നതിനാൽ അവിടങ്ങളിൽ ക്ഷാമം ഇല്ലെന്നും കോടതിയിൽ പറഞ്ഞു. അതേസമയം, ഡൽഹി സർക്കാരിന് അതിനെ എതിർക്കാൻ കഴിഞ്ഞില്ലെന്നും “ആവശ്യമായത് ചെയ്യാം.” എന്ന മറുപടി മാത്രമാണ് ഉണ്ടായിരുന്നതെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീജിത്ത് പണിക്കർ ചൂണ്ടിക്കാണിക്കുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

ഡൽഹി ഓക്സിജൻ ലഭ്യതക്കുറവ്.
ഇന്നലെ ഡൽഹി ഹൈക്കോടതിയിൽ നടന്നത്. ലൈവ് ലോ, ബാർ ആൻഡ് ബെഞ്ച് എന്നിവരുടെ തത്സമയ റിപ്പോർട്ടിങ്ങിൽ നിന്ന്.
കേന്ദ്രസർക്കാർ (കേന്ദ്രമന്ത്രി പിയുഷ് ഗോയലും, ഉദ്യോഗസ്ഥരും, അഭിഭാഷകരും) പറഞ്ഞത്:
“ഓക്സിജൻ ലഭ്യതക്കുറവ് ഇല്ല. ഡൽഹി മതിയായ ടാങ്കറുകൾ അയയ്ക്കുന്നില്ല. റൂർക്കേലയിൽ നിന്നും ഓക്സിജൻ ലഭ്യമാണെന്ന് മന്ത്രി ഡൽഹി ഉദ്യോഗസ്ഥരെ അറിയിച്ചു. പക്ഷെ അത് സ്വീകരിക്കാൻ ആരും എത്തിയില്ല. മറ്റു സംസ്ഥാനങ്ങൾ ടാങ്കറുകളുമായി സമീപിക്കുന്നുണ്ട്. റെയിൽ മാർഗം ടാങ്കറുകൾ എത്തിക്കാനും ഡൽഹിയിൽ നിന്ന് അപേക്ഷ വന്നിട്ടില്ല; മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നിട്ടുണ്ട്. ഡൽഹിക്ക് എല്ലാം തളികയിൽ എത്തിക്കണമെന്ന മനോഭാവമാണ്. ഞങ്ങൾക്ക് സംസ്ഥാനങ്ങളെ സഹായിക്കാനേ കഴിയൂ.”
കോടതി ഡൽഹി സർക്കാരിനോട് പറഞ്ഞത്:
“ഡൽഹിയിലെ ഉദ്യോഗസ്ഥർക്ക് ചട്ടങ്ങൾ ഒന്നും അറിയില്ലെന്നാണ് തോന്നുന്നത്. എല്ലാം നിങ്ങളുടെ പടിയ്ക്കൽ കേന്ദ്രം എത്തിച്ചു തരണമെന്ന ചിന്തയാണ് നിങ്ങളുടെ കുഴപ്പം. അങ്ങനെയല്ല കാര്യങ്ങൾ നടക്കേണ്ടത്. കേന്ദ്രം ഓക്സിജൻ അനുവദിച്ച ശേഷം അത് സ്വീകരിക്കാൻ നിങ്ങൾ എന്തെങ്കിലും ശ്രമം നടത്തിയോ? കേന്ദ്രം കാര്യങ്ങളെ ഗൗരവമായി സമീപിക്കുന്നില്ലെന്ന് പറയുന്ന നിങ്ങളും കാര്യങ്ങളെ ഗൗരവമായി സമീപിക്കുന്നില്ല. നിങ്ങൾ ഓക്സിജൻ പ്ലാന്റുകളെ സമീപിച്ചോ? നിങ്ങൾക്ക് ടാങ്കറുകൾ ഇല്ലെങ്കിൽ അത് ഏർപ്പാടാക്കുക. അതിനു പോലും ഒരു സബ് കമ്മിറ്റിയുണ്ട്. പക്ഷെ നിങ്ങൾ അവരെ സമീപിച്ചില്ലെങ്കിൽ ഒന്നും നടക്കില്ല. എന്താണ് ചെയ്യേണ്ടതെന്ന് ഉദ്യോഗസ്ഥർ അറിയേണ്ടതാണ്. അത് ചെയ്യൂ. അടുത്തുള്ള പ്ലാന്റുകളിൽ നിന്ന് ഓക്സിജൻ സ്വീകരിക്കുന്ന മാർഗങ്ങളെ കുറിച്ചു മാത്രമാണ് നിങ്ങൾ പറയുന്നത്. ദൂരസ്ഥലങ്ങളിൽ നിന്ന് ഓക്സിജൻ സ്വീകരിക്കാൻ നിങ്ങൾ എന്തുചെയ്തു? നിങ്ങൾ ഇപ്പോഴും ടാങ്കറുകൾ അന്വേഷിക്കുകയാണെങ്കിൽ ഓക്സിജൻ അനുവദിക്കപ്പെട്ടു കഴിഞ്ഞു എന്നു മാത്രമേ മനസ്സിലാക്കാൻ കഴിയൂ. അനുവദിക്കപ്പെട്ടശേഷം മൂന്ന് ദിവസമായി. അത് സ്വീകരിച്ചില്ലെങ്കിൽ ആരുടെ വീഴ്ചയാണ്? റൂർക്കേലയിൽ നിന്നും കലിംഗ നഗറിൽ നിന്നും ഓക്സിജൻ സ്വീകരിക്കാൻ ഡൽഹി സർക്കാർ ടാങ്കറുകൾ അയച്ചിട്ടില്ലെന്ന് ഞങ്ങൾക്ക് അറിയാം. എല്ലാം കേന്ദ്രസർക്കാരിനു വിടാൻ കഴിയില്ല. ഓക്സിജൻ ലഭ്യമാണ്. ടാങ്കറുകൾ ലഭ്യമാക്കണം. ഇന്നലെ 309 MT ഓക്സിജൻ മാത്രമാണ് ഡൽഹിക്ക് ലഭിച്ചതെന്നാണ് ഞങ്ങളെ അറിയിച്ചത്. ഇതിനു കാരണം ക്രയോജനിക് ടാങ്കറുകൾ അയയ്ക്കാത്തതാണ്. അത്തരം ടാങ്കറുകൾ ലഭ്യമാക്കാൻ ഡൽഹി സർക്കാർ ശ്രമിക്കണം. ആവശ്യമായ കാര്യങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് ചെയ്യാമെങ്കിൽ, അതൊന്നും ഡൽഹി മാത്രം ചെയ്യാത്തതിനു ന്യായീകരണമില്ല.”
ഡൽഹി സർക്കാർ: “ആവശ്യമായത് ചെയ്യാം.”

shortlink

Related Articles

Post Your Comments

Related Articles


Back to top button