ന്യൂഡൽഹി: ഡൽഹിയിൽ ലോക്ക് ഡൗൺ നീട്ടി. ഒരാഴ്ച്ചത്തേക്ക് കൂടിയാണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീട്ടിയിരിക്കുന്നത്. കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ലോക്ക് ഡൗൺ നീട്ടിയ തീരുമാനം പ്രഖ്യാപിച്ചത്.
ഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടർന്നു കൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗൺ നീട്ടണമെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം. ഇതനുസരിച്ച് വീണ്ടും ഒരാഴ്ച്ചത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടിയിരിക്കുകയാണെന്ന് അരവിന്ദ് കെജ്രിവാൾ അറിയിച്ചു.
ഡൽഹിയിൽ ലോക്ക് ഡൗൺ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 357 മരണങ്ങളാണ് ഡൽഹിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 24,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 32.27 ശതമാനമാണ് ഡൽഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്.
Post Your Comments