Latest NewsKeralaNews

മഞ്ചേശ്വരം ഉൾപ്പെടെ ആറു സീറ്റുകളിൽ വിജയം ഉറപ്പിച്ച് ബിജെപി; 15 ഓളം സീറ്റുകളിൽ താമര വിരിയുമെന്ന് പ്രതീക്ഷ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ ആറു മണ്ഡലങ്ങളിൽ ഉറപ്പായും വിജയം നേടുമെന്ന് ബിജെപി വിലയിരുത്തൽ. 15 സീറ്റുകൾ വരെ നേടാനാകുമെന്നും പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. നേമവും മഞ്ചേശ്വരവും ഉൾപ്പെടെയുള്ള ആറു മണ്ഡലങ്ങളിലാണ് ബിജെപി വിജയ പ്രതീക്ഷ ഉറപ്പിച്ചിരിക്കുന്നത്.

Read Also: സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്‌സിൻ നൽകുന്നത് തുടരും; എല്ലാ സഹായങ്ങളും കേന്ദ്രം നൽകുമെന്ന് പ്രധാനമന്ത്രി

അപ്രതീക്ഷിത വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് കാസർകോടാണ്. പാലക്കാട് ജില്ലയിലെ മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിലും ഇത്തവണ താമര വിരിയുമെന്ന് പാർട്ടി നേതൃത്വം വിലയിരുത്തുന്നു.

2016 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏഴ് മണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോഴിക്കോട്, കാസർകോട്, കണ്ണൂർ ജില്ലകളിലായി ഇരട്ടിയിലധികം സീറ്റുകളിൽ രണ്ടാമതെത്താൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതിന് പുറമെ 30 മണ്ഡലങ്ങളിൽ ഇടത്- വലത് മുന്നണികൾക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ എൻഡിഎ സ്ഥാനാർഥികൾക്ക് കഴിയുമെന്നും പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.

Read Also: രാജ്യം കോവിഡിനെതിരായ പോരാട്ടത്തിൽ, നേരിടാൻ എല്ലാ നടപടിയും സ്വീകരിക്കുന്നു; മൻ കി ബാത്തിൽ പ്രധാനമന്ത്രി

തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളിലും പാർട്ടിയ്ക്ക് വിജയ പ്രതീക്ഷയുണ്ട്. ഇതിൽ തിരുവനന്തപുരത്ത് കടുത്ത ത്രികോണ മത്സരമായിരിക്കും നടക്കുക. സുരേഷ് ഗോപി മത്സരിക്കുന്ന തൃശ്ശൂരിൽ വലിയ വിജയം പ്രതീക്ഷിക്കുന്നുണ്ട്. കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിലും ബിജെപി വിജയക്കൊടി പാറിക്കുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button