തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊവിഡ് വാക്സീൻ സ്വന്തമായി വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹമാണ്. ഇന്നലെ മാത്രം ഒരു കോടി പതിനഞ്ച് ലക്ഷം രൂപയാണ് ലഭിച്ചത്. എല്ലാ ജനങ്ങള്‍ക്കും വാക്സിന്‍ സൌജന്യമായി ലഭിക്കേണ്ടന്നതിന്‍റെ മാനുഷികവും സാമൂഹികവുമായ പ്രത്യേകത തിരിച്ചറിഞ്ഞ് ജനങ്ങൾ പ്രതികരിക്കുകയാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവനയായി നൽകി.
Also Read: പാവപ്പെട്ടവർക്കൊരു കൈസഹായം; ഗൗതം ഗംഭീർ തുടക്കമിട്ടു, ധനസഹായം നൽകി അക്ഷയ് കുമാർ
കേന്ദ്രത്തിൻ്റെ പുതിയ വാക്സിൻ നയത്തെ തുടർന്നാണ് സഖാക്കൾ മുന്നോട്ട് വെച്ച ചലഞ്ച് മറ്റുള്ളവരും ഏറ്റെടുത്തത്. സമീപകാലത്ത് കാര്യമായ സംഭാവനകൾ എത്താതെ ഉറങ്ങിക്കിടന്നിരുന്ന ദുരിതാശ്വസ നിധിയിലേക്കങ്ങനെ യാതൊരു ഔദ്യോഗിക അറിയിപ്പുമില്ലാതെ പണം ഒഴുകിത്തുടങ്ങി. കേരളത്തിന്‍റെ പ്രിയ എഴുത്തുകാരന്‍ ടി പത്മനാഭന്‍ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കേരള കോമ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി മകളുടെ വിവാഹത്തിന് മാറ്റിവച്ച തുകയില്‍ നിന്ന് 50000 രൂപ, കൊല്ലം എന്‍ എസ് സഹകരണ ആശുപത്രി 25 ലക്ഷം രൂപയുമടക്കം നിരവധി പേരാണ് സംഭാവനകളയച്ചത്.
കോവിഡ് വാക്സിൻ ചലഞ്ചിലേക്ക് സഹകരണ സംഘങ്ങളിൽനിന്നും ജീവനക്കാരിൽനിന്നുമായി ആദ്യഘട്ടത്തിൽ 200 കോടി രൂപ സമാഹരിക്കുമെന്ന് റിപ്പോർട്ട്. കേരള ബാങ്ക് അഞ്ചുകോടി രൂപയും സംസ്ഥാനകാർഷിക ഗ്രാമവികസന ബാങ്ക് ഒരുകോടി രൂപയും ലാഭത്തിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ ഓരോ കോടി രൂപ വീതവും മറ്റുള്ള സ്ഥാപനങ്ങൾ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും സംഭാവന നൽകാനാണു നിർദേശം.
Post Your Comments