COVID 19KeralaNattuvarthaLatest NewsNewsIndiaInternational

വാക്‌സിൻ എടുക്കാൻ ആർത്തവം തടസ്സമാകുമോ ; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ അറിയാം

ന്യൂഡല്‍ഹി: രാജ്യത്ത്​ വാക്‌സിനേഷൻ തുടങ്ങിയത് മുതൽ വ്യാജ പ്രചാരണങ്ങൾ ഒരുപാട് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടിരുന്നു. ഇപ്പോൾ 18 വയസിന്​ മുകളിലുള്ളവര്‍ക്ക്​ മേയ്​ ഒന്നുമുതല്‍ വാക്​സിന്‍ വിതരണം ആരംഭിക്കുമെന്ന വാര്‍ത്തകള്‍ക്ക്​ പിന്നാലെ ആര്‍ത്തവസമയത്തെ വാക്​സിനേഷന്‍ സംബന്ധിച്ച് ഒരു ചര്‍ച്ച തന്നെ രൂപപ്പെട്ടിരിക്കുകയാണ്. ആര്‍ത്തവ സമയത്ത്​ സ്​ത്രീകള്‍​ വാക്​സിനെടുക്കാമോ​? എന്ന ചോദ്യം പലരും ചോദിച്ചുതുടങ്ങി. അതിനുകാരണമായത്​ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒരു കുറിപ്പുമായിരുന്നു.
സ്ത്രീകൾ ആര്‍ത്തവ സമയത്ത്​ പ്രത്യേക രോഗപ്രതിരോധ ശേഷി കുറവ്​ ഉണ്ടാകുമെന്നും അതിനാല്‍ ആര്‍ത്തവത്തിന്​ അഞ്ചുദിവസം മുമ്ബും ശേഷവും വാക്​സിനെടുക്കരുതെന്നുമുളള കുറിപ്പായിരുന്നു അതിന് കാരണമായത്.

Also Read:പാക് സർക്കാരിനോടും ജനങ്ങളോടും ഷോയ്ബ് അക്തറിന്റെ അഭ്യർത്ഥന ; ഇന്ത്യ ദുരിതത്തിലാണ്, അവർക്കൊപ്പം നിൽക്കേണ്ട സമയമാണിത്

യഥാര്‍ഥത്തില്‍ ആര്‍ത്തവ സമയത്ത്​ ​വാക്​സിനെടുക്കാമോ? മേയ്​ ഒന്നുമുതല്‍ ആര്‍ക്കുവേണമെങ്കിലും വാക്​സിനെടുക്കാമെന്നാണ്​ വിദഗ്​ധര്‍ പറയുന്നത്​.
ഇതുസംബന്ധിച്ച്‌​ പ്രസ്​ ഇന്‍ഫര്‍മേഷന്‍ വിശദീകരണം നല്‍കുകയും ചെയ്​തു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുതെന്നാണ്​ പി.ഐ.ബി പറയുന്നത്​.
‘സ്​ത്രീകള്‍ ആര്‍ത്തവത്തിന്​ അഞ്ചുദിവസം മുൻപും ശേഷവും വാക്​സിനെടുക്കരുതെന്ന തെറ്റായ വാദം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കിംവദന്തികളില്‍ വീഴരുത്​. മേയ്​ ഒന്നുമുതല്‍ 18 വയസിന്​ മുകളിലുള്ള എല്ലാവരും വാക്​സിന്‍ സ്വീകരിക്കണം’ -പി.ഐ.ബി പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരെ ഡോക്​ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. വാക്​സിനും ആര്‍ത്തവ സമയവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന്​ പഠനങ്ങള്‍ തെളിയിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.
തെറ്റായ പ്രചാരണങ്ങള്‍ വിശ്വസിച്ച്‌ ​ആരും വാക്​സിനെടുക്കുന്നതില്‍നിന്ന്​ പിന്മാറരുതെന്നും എല്ലാവരും തങ്ങളുടെ ഊഴമനു​സരിച്ച്‌​ വാക്​സിന്‍ യജ്ഞത്തില്‍ പങ്കാളികളാ​കണമെന്നും ഗൈന​േക്കാളജിസ്റ്റായ ഡോ. മുന്‍ജാല്‍ വി കപാഡിയ അറിയിച്ചു. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികളെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button