ലോകം കണ്ടതിൽ വച്ച് ഏറ്റവും വേഗത കൂടിയ ബൗളറാണ് ഷോയ്ബ് അക്തർ. കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് ഫണ്ട് കണ്ടെത്താൻ ഇന്ത്യ- പാകിസ്ഥാൻ ക്രിക്കറ്റ് പരമ്പര നടത്തണമെന്ന നിർദ്ദേശവുമായി വന്ന അക്തറിനു കുറച്ചു നാൾ മുൻപ് ഒരുപാട് വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. അതേ അക്തർ തന്നെ ഇപ്പോൾ മറ്റൊരു പ്രസ്ഥാവനയുമായി രംഗത്തെത്തിയിരിക്കുന്നു. ഇന്ത്യയിലെ രൂക്ഷമായ കോവിഡ് 19 സാഹചര്യത്തെ കണക്കിലെടുത്താണ് അക്തറിന്റെ ഈ പ്രസ്താവന
Also Read:ഹെലികോപ്റ്റര്‍ വീടിന് മുകളില്‍ വീണ് ഒരു കുട്ടിയടക്കം നാല് മരണം
‘ഞാൻ എന്റെ ജനങ്ങളോടും പാക് സർക്കാരിനോടും അഭ്യർത്ഥിക്കുകയാണ്.
ഇന്ത്യ ദുരിതത്തിലാണ്. അവരെ കഴിയാവുന്ന വിധം സഹായിക്കണം. നാം അവരുടെ കൂടെ നിൽക്കേണ്ട സമയമാണിത് ‘ ഇതായിരുന്നു അക്തറിന്റെ വാക്കുകൾ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ എപ്പോഴും യുദ്ധങ്ങളും മറ്റു വൈരാഗ്യങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും അക്ത്തറിനെ പോലെയുള്ള നല്ല മനുഷ്യരും പാക്കിസ്ഥാനിലുണ്ട് എന്നതിന്റെ തെളിവാണ് ഈ പ്രസ്താവന. ഇന്ത്യയ്ക്ക് ആംബുലൻസ് നൽകുമെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചതിനു പിറകെയാണ് അക്തറിന്റെ ഈ സന്ദേശം.
Post Your Comments